താണിയത്തുകുന്ന്: വിഷുക്കണി വൃദ്ധസദനത്തിനു നൽകി യുവാക്കൾ മാതൃകയായി. താണിയത്തുകുന്നിലെ എട്ട് പേരടങ്ങുന്ന ചെറുപ്പക്കാരാണ് ഇരിങ്ങാലക്കുടയിലെ വൃദ്ധസദനമായ ശാന്തിമന്ദിരം സന്ദർശിച്ച് വിഷുകണി തുക കൈമാറിയത്.
വിഷുദിവസം തങ്ങൾ ശേഖരിച്ച തുക, അരി എന്നിവ ശാന്തിമന്ദിരത്തിലെ സിസ്റ്റർ അൻസിയയ്ക്ക് കൈമാറി. വിഷുക്കണി വീടുകളിൽ കൊണ്ടുചെന്നപ്പോൾ കിട്ടിയ സംഭാവനകളാണ് ശാന്തിമന്ദിരത്തിൽ ഏൽപ്പിച്ചത്. ടി.എസ്. സനീഷ്, യു.ഡി. രാഹുൽ, ഉദയൻ എന്നിവരാണു നേതൃത്വം നൽകിയത്.