എഴുപത്തഞ്ചു വയസുകാരിയായ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങുന്നു, തന്നെയും മകളെയും പൂട്ടിയിട്ട് 65കാരനായ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തുന്നു, കോട്ടയത്ത് ഭാര്യയ്‌ക്കെതിരേ പരാതിയുമായി 82കാരനായ ഭര്‍ത്താവ്

womenഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് കോട്ടയത്തു നിന്നു ഉയര്‍ന്നുവരുന്നത്. എഴുപത്തഞ്ചുകാരിയായ ഭാര്യയുടെ ദുര്‍നടപ്പിനെതിരേ 82കാരനായ ഭര്‍ത്താവും മക്കളുമാണ് വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഭാര്യ തങ്ങളെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് ഭര്‍ത്താവിന്റെ പ്രധാന പരാതി. ഭിന്നശേഷിയുള്ള 50കാരിയായ മകളുമായി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ആ പിതാവും മകളും വനിതാ കമ്മീഷനെ സമീപിച്ചത്. കോടതിയുടെ ഉത്തരവു പാലിക്കുന്നില്ലെന്നും ഇവര്‍ അറിയിച്ചു. പരാതി പരിഗണിച്ച വനിതാ കമ്മിഷന്‍, കോടതിയുത്തരവു നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

വഴിവിട്ട ജീവിതം നയിക്കുന്ന ഭാര്യയ്‌ക്കെതിരേ ആദ്യമായിട്ടല്ല 82കാരന്‍ അധികാരികളെ സമീപിക്കുന്നത്. 2013ല്‍ അച്ഛനും മൂന്നു പെണ്‍മക്കളും പരാതിയുമായി ആദ്യം കോടതിയെയാണു സമീപിച്ചത്. അമ്മയ്‌ക്കെതിരേ പെണ്‍മക്കള്‍ കോടതിയില്‍ മൊഴി നല്കിയിരുന്നു. ഇതോടെ ഭാര്യ അച്ഛനെയും മകളെയും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെയായി. അന്ന് കോടതി അച്ഛനും മക്കള്‍ക്കും അനുകുലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധി പാലിക്കുന്നില്ലെന്നു കാട്ടിയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്ന് ഇവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് അച്ഛനും മക്കളും കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോലും പലകുറി തലയില്‍ കൈവച്ച് ഇരുന്നുപോയി. 75കാരിക്ക് ആദ്യം മറ്റൊരു കാമുകനുമായിട്ടായിരുന്നു ബന്ധം. 65 വയസുള്ള ഈ കാമുകന്‍ അടുത്തിടെ മരിച്ചു. അതോടെ മറ്റൊരാള്‍ സ്ഥിരമായി വീട്ടിലെത്താന്‍ തുടങ്ങി. ഇത് എതിര്‍ത്തതോടെ അവര്‍ അച്ഛനെയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ടു പുറത്തുപോകും. അച്ഛനെ വീഴിക്കാനായി നിലത്ത് സോപ്പുവെള്ളം ഒഴിച്ചിടും, ആഹാരം നല്‍കില്ല. കിണറ്റില്‍നിന്നു വെള്ളം കോരണം. ഭിന്നശേഷിയുളള മകള്‍ക്ക് ഒരു കൈ പൂര്‍ണമായും നിവരില്ല. ഒരു കൈകൊണ്ട് കയര്‍ വലിച്ചിട്ട് പല്ലുകൊണ്ടു കടിച്ചുപിടിച്ചാണ് വെള്ളം കോരുന്നത്. ഇങ്ങനെ ചെയ്യുന്നതിനിടെ, മുന്‍നിരയിലെ പല്ലുകള്‍ പലതും കൊഴിഞ്ഞു-പരാതികള്‍ ഇങ്ങനെ നീളുന്നു. പരാതി കേട്ട് മനസലിഞ്ഞ കമ്മീഷന്‍ താക്കോല്‍ വാങ്ങി ഭര്‍ത്താവിനും മകള്‍ക്കും നല്കുകയും ചെയ്തു.

Related posts