നെടുമങ്ങാട്: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷിയും വീട്ടിനുള്ളിൽ ചാരായവും വാറ്റുന്ന വീട്ടുടമസ്ഥനെയും കൂടെ താമസിച്ച സ്ത്രീയേയും വലിയമല എസ്ഐ വി.അജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. മന്നൂർക്കോണം ആർച്ച് ജംഗ്ഷനിൽ എസ്.എസ് ഹൗസിൽ ഷംനാദ് (34) ഇയാളോടൊപ്പം തമാസിച്ചിരുന്ന പ്രിയ എന്നുവിളിക്കുന്ന ഫാത്തിമ (26) എന്നിവരാണ് അറസ്റ്റിലായത്.
റൂറൽ എസ് പി പി.അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി , സിഐ എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടിച്ചത്. ഷംനാദിന്റെ വീട്ടുവളപ്പിലും ടെറസിലുമായി പ്ലാസ്റ്റിക് കവറുകളിലാണ് കൃഷി ചെയ്തിരുന്ന 26 മൂട് കഞ്ചാവ് തൈകൾ പോലീസ് കണ്ടെത്തി. വീടിനുള്ളിൽ നിന്നും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചീരകൃഷിയുടെ നടുവിലാണ് കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. ചീരയോടൊപ്പം വളർത്തുന്ന ഇടവിളയാണെന്നാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
ഷംനാദ് ഫോൺവഴി ബന്ധം സ്ഥാപിച്ച കാവനാട് സ്വദേശിയായ പ്രിയയുമൊത്താണ് ഇവിടെ താമസിക്കുന്നത്. അഡിഷണൽ എസ്.ഐ എം.ആർ.ഗോപകുമാർ, ജോയി, അനൂപ്, സെൽവരാജ്, ജസ്നാദ്, അഖിൽ പ്രശാന്ത് എന്നിവടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.