വിവാഹത്തിലൂടെ ശിക്ഷയില്‍നിന്നുള്ള ഒഴിവാകല്‍! ലെബനിലെ ആത്മഹത്യ ചെയ്യുന്ന വസ്ത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു; വ്യത്യസ്തമായ പ്രതിഷേധത്തെക്കുറിച്ചറിയാം

imageലൈംഗികപീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ പ്രതിയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിനെതിരേ ലെബനനില്‍ നടന്ന പ്രതിഷേധം ലോകശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. രാജ്യത്തെ പ്രശസ്തമായ ബെയ്റൂട്ട് ബീച്ചാണ് പ്രതിഷേധത്തിന് വേദിയായത്. വിവാഹവേളകളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വെളുത്ത വിവാഹവസ്ത്രങ്ങളുടെ കഴുത്തില്‍ കുരുക്കിട്ട് അന്തരീക്ഷത്തില്‍ തൂക്കിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 31 വസ്ത്രങ്ങളാണ് ഇത്തരത്തില്‍ തൂക്കിയിട്ടത്. മാസത്തിലെ ഓരോദിവസവും സ്ത്രീകള്‍ പീഡനത്തിനിരയാകുയോ പീഡകനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നുണ്ട്. ഇതിനെ സൂചിപ്പിക്കാനാണ് 31 വിവാഹവസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തക ആലിയ അവാദ പറഞ്ഞു.

C-E_-iIXcAA1-aZ

ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകല്‍, നിര്‍ബന്ധിത വിവാഹം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട 522 -ാം ആര്‍ട്ടിക്കിള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്ററി കമ്മറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലൂടെ അക്രമിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഈ വരുന്ന മെയ് പതിനഞ്ചിനാണ് ഇക്കാര്യം വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരുന്നത്. പാര്‍ലമെന്ററി കമ്മറ്റിയുടെ നിര്‍ദേശം എംപിമാര്‍ തള്ളിക്കളയുമെന്നാണ് പ്രതിഷേധക്കാര്‍ കരുതുന്നത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരോട് അരുതെന്നു പറയുകയാണ് നിങ്ങള്‍- പാര്‍ലമെന്റ് അംഗങ്ങളോട് പ്രതിഷേധക്കാര്‍ പറയുന്നു.

abaad-beirut

Related posts