ചപ്പാരപ്പടവ്: പരിസ്ഥിതി സൗഹാർദ സന്ദേശവും വിഷരഹിത പച്ചക്കറി ഉത്പാദനത്തിന്റെ ആവശ്യകതയും മകളുടെ വിവാഹ സത്കാരത്തിലൂടെയും ജനങ്ങളിലെത്തിച്ചു മാതൃകയാവുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര വാർഡ് അംഗം ടി. പ്രഭാകരൻ. മകളായ പ്രജിഷയും വരൻ റിഷിയും തമ്മിലുള്ള വിവാഹ സത്കാര ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവർക്കും പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റ് സമ്മാനമായി നൽകുകയായിരുന്നു.
വെണ്ട, പാവൽ, പയർ എന്നിവയുടെ വിത്തുകളാണു പായ്ക്കറ്റിലുണ്ടായിരുന്നത്. വാഴയിലയും സ്റ്റീൽ ഗ്ലാസുമാണ് ഭക്ഷണ വേളയിൽ ഉപയോഗിച്ചത്.വളരെക്കാലങ്ങൾക്കുമുന്പ് നിരന്തരം പുകവലിച്ചുകൊണ്ടിരുന്ന അദ്ദേഹം പുകവലി നിർത്തി വീട്ടിൽ പുകവലി മുക്തഭവനം എന്ന പോസ്റ്റർ പതിച്ചു കൊണ്ടു പുകവലിക്കെതിരെയുള്ള ബോധവത്കരണത്തിൽ സജീവമാകുകയായിരുന്നു.