മാവോയിസ്റ്റുകളേ കരുതിയിരുന്നോളൂ; ഇന്ത്യയുടെ ഇരട്ടചങ്കന്‍ പോലീസുകാരന്‍ വിജയകുമാര്‍ വേട്ടങ്ങിറങ്ങാന്‍ പോകുന്നു; യഥാര്‍ഥ മരണമാസായ വിജയകുമാറിന്റെ പോരാട്ടങ്ങളിലൂടെ…

vijaykumar_146428739240 പുഷ് അപ് എടുക്കുന്നവന്റെ കരുത്ത് എന്തായിരിക്കും. മിസ്റ്റര്‍ ഇന്ത്യയാവുന്ന ഒരാള്‍ക്ക് തന്റെ ഇരുപതുകളില്‍ പോലും ഇത് അത്ര എളുപ്പമാവില്ല. അല്ലെങ്കില്‍ അത് കെ.വിജയകുമാറായിരിക്കണം. ഇതു തന്നെയാണ് 64 കാരനായ വിജയകുമാറിനെ കാഴ്ചയില്‍ 44കാരനാക്കുന്നതും. ഉറച്ച ശരീരത്തിനുള്ളിലുള്ള ഉറച്ച മനസാണ് കെ.വിജയകുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ഇന്ത്യയിലെ എണ്ണം പറഞ്ഞ സൂപ്പര്‍ പോലീസുകാരില്‍ ഒന്നാക്കുന്നത്. കാട്ടുകള്ളന്‍ വീരപ്പന്റെ നെഞ്ചുപിളര്‍ന്ന വെടിയുണ്ട പായിച്ച വിജയകുമാറിനെ ശരിക്കും മരണമാസ് എന്നു തന്നെ വിളിക്കണം. നിലവില്‍ ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവാണ് വിജയകുമാര്‍. ഛത്തിസ്ഗഡിനെ ചോരക്കളമാക്കുന്ന മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജയകുമാറിനെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിജയകുമാറിനെക്കുറിച്ച് ശരിക്കും അറിയാവുന്നവര്‍ ത്രില്ലിലാണ്.

ചങ്കൂറ്റത്തിന്റെ പോരാട്ടങ്ങള്‍ ഒട്ടനവധി ജയിച്ചു കയറിയിട്ടുണ്ടെങ്കിലും കാട്ടുകള്ളന്‍ വീരപ്പനെ വെടിവച്ച് കൊന്നതിലൂടെയാണ് 1975 കേഡര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ വിജയകുമാര്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. വളരെ തന്ത്രപരമായ നീക്കത്തിലൂടെ വീരപ്പനെ ഒളിസങ്കേതത്തില്‍ നിന്നും പുറത്തെത്തിച്ചതിനു പിന്നില്‍ വിജയകുമാറിന്റെ ബുദ്ധിയായിരുന്നു. 1975ല്‍ അസിസ്റ്റന്‍ഡ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു കൊണ്ടാണ് വിജയകുമാര്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1982-83 കാലഘട്ടത്തില്‍ ധര്‍മപുരിയിലും 1983-85 കാലഘട്ടത്തില്‍ സേലത്തും പോലീസ് സൂപ്രണ്ടായി ജോലി ചെയ്തു.
1
1985-90 കാലഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എലീറ്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി)യില്‍ അംഗമായി. തുടര്‍ന്ന് ഡിണ്ടിഗുഡിയിലും വെല്ലൂരിലും പോലീസ് മേധാവിയായി. ഇക്കാലയളവില്‍ അവിടെ നടന്ന ബസ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സമരം ഒത്തു തീര്‍പ്പാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിജയകുമാറിന്റെ ശക്തമായ കരങ്ങളായിരുന്നു. 1991ല്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സുരക്ഷ നിര്‍വഹിക്കുന്ന സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്(എസ്എസ്ജി)ല്‍ അംഗമായി. 1997ല്‍ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലുണ്ടായ വര്‍ഗീയ ലഹള അവസാനിപ്പിച്ചത് വിജയകുമാറിന്റെ ശക്തമായ ഇടപെടലായിരുന്നു. ഇതിനു ശേഷം ദക്ഷിണ മേഖലയുടെ ആദ്യ ഐജിയായി ഇദ്ദേഹത്തെ നിയമിച്ചാണ് തമിഴ്‌നാട് ആദരം കാട്ടിയത്. അതിര്‍ത്തിയില്‍ ഭീകരവാദം കൊടുമ്പിരി കൊണ്ടിക്കുന്ന  1998-2000 കാലഘട്ടത്തില്‍ ബിഎസ്എഫിന്റെ ഐജിയായി ശ്രീനഗറില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു.അവിടെ ഓപ്പറേഷന്‍ വിംഗിന്റെ മേധാവിയായിരുന്നു ഇദ്ദേഹം.

തുടര്‍ന്നാണ് കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനായി തമിഴ്‌നാട് സര്‍ക്കാര്‍ ഇദ്ദേഹത്തെ തിരികെ വിളിക്കുന്നത്. 2001 ഡിസംബറില്‍ ചെന്നൈയില്‍ പോലീസ് കമ്മീഷണറായി ഇദ്ദേഹം ചുമതലയേറ്റു. 2004ല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പറേഷനിലൂടെ വീരപ്പന്‍ എന്ന വനം കൊള്ളക്കാരനെ വധിച്ചതിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തനാവുകയും ചെയ്തു. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു ആ ദൗത്യത്തിന്റെ പേര്. 2008ല്‍ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അക്കാദമിയുടെ മേധാവിയായ വിജയകുമാര്‍ 2010-12 കാലയളവില്‍ സിആര്‍പിഎഫിന്റെ ഐജിയായി സേവനമനുഷ്ഠിച്ചു.  വീരപ്പന്‍ വേട്ടയെക്കുറിച്ച് ഇദ്ദേഹം എഴുതിയ പുസ്തകമായ ‘ചേസിംഗ് ദി ബ്രിഗാന്‍ഡ്’ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

Related posts