ദേവേന്ദ്ര ദാവെ ഒരു അ്ദ്ഭുതമാണ്. ഒരിക്കല്‍ 500 രുപ മാത്രം മാസശമ്പളമുണ്ടായിരുന്ന ദേവേന്ദ്രയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 55 ലക്ഷത്തിന്റെ ജോലി ഓഫറാണ്. പ്രാരാബ്ധങ്ങളോടു പടവെട്ടി വിജയിച്ച ചരിത്രമാണ് ഈ 27കാരന് പറയാനുള്ളത്. പോളിയോ ബാധിതനായ അച്ഛന് കിടപ്പിലായതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം മുഴുവന്‍ ദേവേന്ദ്രയ്ക്കു ചുമലിലേറ്റേണ്ടി വന്നു. പത്താംക്ലാസിലെത്തിയപ്പോള്‍ ദേവേന്ദ്രയ്ക്കു ഒരു കാര്യം മനസിലായി. ഇനി കാശില്ലാതെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ലെന്ന്. കോളജിലെ ഉന്നത പഠനം സ്വപ്നം കണ്ട ആ ബാലന് അവന് മാത്രമായിരുന്നു അന്ന് തുണ.
വിജയിക്കണമെന്നുറച്ചിറങ്ങിയ ദേവേന്ദ്ര ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി, പിന്നീട് വെയ്റ്റര്‍, ചെസ് കോച്ച് അ്ങ്ങനെ പല പല ജോലികള്‍. കുടുംബത്തിന്റെ ഭാരമേറ്റെടുത്ത് ജോലി ചെയ്തതു മൂലം ദേവേന്ദ്രയ്ക്ക് അഞ്ചു വര്‍ഷം പഠിക്കാനായില്ല. പിന്നീടാണ് കോളജില്‍ ചേര്‍ന്നത്. ചെസില്‍ അതീവ തത്പരനായിരുന്ന ദേവേന്ദ്ര തുടക്കത്തില്‍ പലപ്പോഴും ക്ലാസില്‍ കയറാതെ ചെസ് കളിച്ചു നടന്നു. കുറച്ചു നാള്‍ക്കു ശേഷം അത് ശരിയല്ലെന്ന് അവനു ബോധ്യപ്പെട്ടു. അങ്ങനെയാണ് പിജി നല്ല രീതിയില്‍ പഠിക്കണമെന്നുള്ള ചിന്ത ദേവ് എന്ന് സുഹൃത്തുക്കള്‍ സ്നേഹത്തോടെ വിളിക്കുന്ന ദേവേന്ദ്ര ദവെയുടെ മനസില്‍ മുളപൊട്ടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലായിരിക്കണം അതെന്നും അവന് നിശ്ചയിച്ചു. ക്യാറ്റ് പരീക്ഷ എഴുതി. ആദ്യത്തെ മൂന്ന് തവണയും എട്ടുനിലയില്‍ പൊട്ടി. 2014ല്‍ പരീക്ഷ പാസായെങ്കിലും അവന്റെ വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ ബാങ്ക് തള്ളിക്കളഞ്ഞു. അച്ഛനുള്ള മോശം ക്രെഡിറ്റ് ഹിസ്റ്ററി ആയിരുന്നു കാരണം.
ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ മൈക്ക (MICA-ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് & കമ്യൂണിക്കേഷന്‍)യില്‍ ആയിരുന്നു അവന് പഠിക്കാന്‍ ഉദ്ദേശിച്ചത്. അതിനുള്ള പണം തരപ്പെടാത്തതിനെ തുടര്‍ന്ന് നിരാശനായി അവന് പിന്നെയും ജോലി ചെയ്തു. മൈക്കയില്‍ ചേരാന്‍ വീണ്ടും എന്‍ട്രന്‍സ് എഴുതി, ഇത്തവണ അവന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചു. എന്നാല്‍ അപ്പോഴും പണം പ്രശ്നമായി. എന്നാല്‍ കൃത്യസമയത്ത് സ്പോണ്‍സറെ കിട്ടിയതുകൊണ്ട് ഫീസിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് അടച്ചു. അതിനു ശേഷം 10 ലക്ഷം രൂപ വായ്പയായി ബാങ്ക് അനുവദിച്ചതോടുകൂടി പ്രശ്നത്തിനു പരിഹാരമായി. കോളജില്‍ ദേവേന്ദ്ര ഒരു സൂപ്പര്‍ സ്റ്റാറായി. പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം കൊണ്ടാണ് ദേവ് മടങ്ങിയത്. ഇതിനിടയില്‍ 4 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും നേടി. തുടര്‍ന്ന് ഒരു കുഞ്ഞന്‍ സ്റ്റാര്‍ട്ടപ്പും തുടങ്ങി, ഇപ്പോള്‍ ദേവിനെ തേടിയെത്തിയിരിക്കുന്നത് ഒരു വമ്പന്‍ ജോലി ഓഫറാണ്. ടോലാറാം എന്ന ഭക്ഷ്യോത്പന്ന കമ്പനി 55 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളമാണ് ദേവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിസിനസ് ഡവലപ്മെന്റ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്ന് ദേവ് പറയുന്നു. 500 രൂപ ശമ്പളം പറ്റിയിരുന്ന കൊറിയര്‍ ബോയ് യില്‍ നിന്നും 55 ലക്ഷം ശമ്പളം വാങ്ങുന്ന ബിസിനസ് ഡവലപ്മെന്റ് ഓഫീസറുടെ ജോലിയിലേക്കുള്ള യാത്രയെ സ്വപ്നസമാനം എന്നേ വിശേഷിപ്പിക്കാനാവൂ.