സാമ്പത്തിക വർഷത്തെ തട്ടിപ്പ്..! തോട് വൃത്തിയാക്കാൻ ചിലവായത് 10,000 രൂപ; പണികഴിഞ്ഞപ്പോൾ തൊഴിലാളി കൾ ഒപ്പിട്ടു നൽകിയത് ഒരു ലക്ഷത്തിന്‍റെ വൗച്ചറിൽ

KTM-RUPEES-Lആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​ദ്ധ​തി​യി​ൽ വ്യാ​പ​ക അ​ഴി​മ​തി​യെ​ന്ന് ആ​ക്ഷേ​പം. പ​ദ്ധ​തി​പ്ര​കാ​രം വാ​ർ​ഡ് ഒ​ന്നി​ന് ഒ​രു ല​ക്ഷം വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല വാ​ർ​ഡു​ക​ളി​ലും ഇ​തി​ന്‍റെ പ​ത്തി​ലൊ​ന്ന് മാ​ത്രം ചി​ല​വ​ഴി​ച്ച് പ​ണം പൂ​ർ​ണ​മാ​യും ചി​ല​വാ​ക്കി​യ​താ​യു​ള്ള വ്യാ​ജ വൗ​ച്ച​റു​ക​ളും ബി​ല്ലു​ക​ളും ഹാ​ജ​രാ​ക്കി തു​ക മാ​റി​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം.

ന​ഗ​ര​ത്തി​ൽ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലൊ​ന്നി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് 10,000 രൂ​പ​യാ​ണ് ചി​ല​വ​ഴി​ച്ച​ത്. പ​ള്ളാ​ത്തു​രു​ത്തി​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള വേ​ത​ന​മാ​യി 10,000 രൂ​പ ന​ൽ​കി​യ​ശേ​ഷം ഒ​രു ല​ക്ഷ​ത്തി​ന്‍റെ വൗ​ച്ച​റാ​ണ് ഒ​പ്പി​ടീ​ച്ച് വാ​ങ്ങി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ന​ഗ​ര​സ​ഭ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ബെ​നി​ഫി​ഷ​റി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഷ​ർ ചെ​യ്യു​ക​യും ഇ​ത് ചെ​ക്കു​മെ​ഷ​ർ ചെ​യ്ത് മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി പ​രി​ശോ​ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി ബി​ല്ല് പാ​സാ​ക്ക​ണ​മെ​ന്ന​താ​ണ് നി​യ​മ​മെ​ങ്കി​ലും പ​ല വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി​യ​താ​യി വ്യാ​ജ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളു​മു​ണ്ടാ​ക്കി സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ണേ​ണ്ട​വ​രെ കാ​ണേ​ണ്ട​തു​പോ​ലെ ക​ണ്ട​പ്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യ​തു​മി​ല്ല. ശു​ചീ​ക​ര​ണ​ത്തി​ൽ ഒ​രു വി​ഭാ​ഗം കാ​ട്ടി​യ അ​ഴി​മ​തി ന​ഗ​ര​സ​ഭ​യ്ക്ക് മൊ​ത്ത​ത്തി​ൽ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബ​നി​ഫി​ഷ​റി ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യ ആ​ക്ഷേ​പ​മു​ണ്ട്.

ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ർ​ഡി​ൽ കൗ​ണ്‍​സി​ല​ർ ഭ​ർ​ത്താ​വി​നെ​യാ​ണ് ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​ക്കി​യ​ത്. ഈ ​ക​മ്മ​റ്റി നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ൽ തോ​ടു ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് രേ​ഖ​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക പ​രാ​തി​യാ​ണു​ള്ള​ത്.

ഇ​തി​നോ​ട​കം പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സി​ന് ഇ​ത് സം​ബ​ന്ധി​ച്ച് ഒ​ന്നി​ല​ധി​കം പ​രാ​തി​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ൻ​ആ​ർ​എ​ച്ച്എ​മ്മി​ൽ നി​ന്നും ല​ഭി​ക്കു​ന്ന 10,000 രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ർ​ഡു​ക​ളി​ൽ ഇ​ത്ത​രം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ഴാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വ്യാ​പ​ക അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രാ​ൻ കാ​ര​ണം.

Related posts