ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഭാര്യയോട് കാമുകന് ചോദിച്ചു. ഏകസാക്ഷിയായ എട്ടുവയസുകാരന് മകനെ കൂടി കൊന്നേക്കട്ടെ. എന്നാല്‍ അതുവേണ്ടായെന്ന് കാമുകിയുടെ മറുപടിയും. ഒടുവില്‍ ആ കുട്ടി തന്നെ അവര്‍ക്ക് അഴിയെണ്ണാനുള്ള വഴിയൊരുക്കുകയും ചെയ്തു. രാജ്യം ഞെട്ടുന്നൊരു കൊലപാതകത്തിന്റെ ചുരുളഴിച്ച എട്ടുവയസുകാരന് ആരുഷിന്റെ കഥ വായിക്കാം.
ഈ സംഭവത്തിലെ നായിക സുഷമ സിംഗ് എന്ന 31കാരിയാണ്. ഇയാളും കാമുകന് ഡബ്ല്യു സിംഗും ചേര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഭര്‍ത്താവ് വിവേക് പ്രതാപ് സിങ്ങിനെയും (35) മകളെയുമാണ് കാമം തലയ്ക്കുപിടിച്ച ഇവര്‍ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭര്‍ത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന് ആരുഷ് പൊലീസിന് നല്കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.
അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന് അടുത്തുനിന്ന കെന്റ് സ്റ്റേഷന് ടൗണ്‍ ഇന്‍സ്പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബഌു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.