പാറ്റ്ന: നടുറോഡില്നിന്ന പശുവിനെ ഹോണടിച്ച് മാറ്റാന്‍ ശ്രമിച്ച യുവാവിന്റെ കണ്ണ് അടിച്ചു തകര്‍ത്തു. ഗണേഷ് മണ്ഡല് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം.
പശുവിനെ ഹോണടിച്ച് പേടിപ്പിച്ചെന്നാരോപിച്ച് ഉടമയെത്തി മണ്ഡലിനെ മര്‍ദിക്കുകയായിരുന്നു. മണ്ഡലിനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണില്‍ നിന്നുള്ള രക്തമൊഴുക്ക് നിലക്കാതിരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പശുവിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു.