ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകം കരുതുന്നതിലും ക്രൂരനായ മനുഷ്യന്. ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെന്നു വെളിപ്പെടുത്തി മുന്‍ ഉത്തര കൊറിയന്‍ ജയില്‍ വാര്‍ഡനായ ലിം ഹേജിനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രൂരതയുടെ കാര്യത്തില്‍ സാക്ഷാല്‍ ഹിറ്റ്ലര്‍ പോലും കിമ്മിന് ഒരു പടി താഴെയേ നില്‍ക്കുവെന്ന്് യാഥാര്‍ഥ്യമാണ് കിമ്മിന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടിരിക്കുന്നത്.ഒരു തടവുകാരന് ജയില്‍ ചാടിയതിനെത്തുടര്‍ന്ന് അയാളുടെ കുടുംബത്തെ ഒന്നാകെ കൊന്നൊടുക്കിയത് തന്റെ കണ്മുമ്പില് വച്ചാണെന്ന് ഹേജിന്‍ പറയുന്നു. പിന്നീട് അയാളെ പിടികൂടിയതിനു ശേഷം കൊന്നു കളയുകയും ചെയ്തു.ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും പറഞ്ഞ ഹേജിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.
ഉത്തരകൊറിയയിലെ രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണി കിടന്ന് നരകിക്കുന്നുണ്ടെന്നാണ് ഹേജിന്‍ പറയുന്നത്. ചിലരെ ചാട്ടവാറടിയുള്‍പ്പെടെയുള്ള നരകപീഡനങ്ങള്‍ക്കിടയാക്കുമ്പോള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും പതിവാണെന്നും ഹേജിന്‍ പറയുന്നു. ഹിറ്റ്ലറിനു സമാനമായി നിരവധിയാളുകളെ കൂട്ടക്കൊലയ്ക്കു വിധേയമാക്കുന്നതും ഇവിടെ പതിവാണ്. കുറ്റാരോപിതരെ കല്ലെറിഞ്ഞു കൊല്ലുന്നതും തലവെട്ടുന്നതും ഇവരുടെ വിനോദമാണെന്നും ഹേജിന്‍ പറയുന്നു.
അത്രപെട്ടെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത തടവറകള്‍ ഉത്തര കൊറിയയിലെ പര്‍വത മടക്കുകളിലാണ് സ്ഥിതിചെയ്യുന്നത്. തടവുകാരന് രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അയാളുടെ ഏഴംഗ കുടുംബത്തെ വളരെ നിര്‍ദ്ദയമായാണ് കൊന്നൊടുക്കിയത്. അയാളുടെ രണ്ടു സഹോദരന്മാരുടെ തല ജയില്‍ അധികൃതര്‍ വെട്ടിയെറിഞ്ഞത് തങ്ങളുടെ മുമ്പില്‍ വച്ചാണെന്ന് ഹേജിന്‍ ഒരു നടുക്കത്തോടെ ഓര്‍മിക്കുന്നു. എന്തോ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉത്തരകൊറിയന്‍ ദമ്പതികളെ ക്രൂരപീഡനത്തിനു ശേഷം കൊല ചെയ്തതും മറക്കാനാവില്ലെന്ന് ഹേജിന്‍ പറയുന്നു.
ഇത്തരം കാഴ്ചകള്‍ മൂലം ദിവസങ്ങളോളം തനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ഹേജിന്‍ പറയുന്നത്. രാഷ്ട്രീയത്തടവുകാരെയും രാജ്യത്തിന്റെ ശത്രുവായി സംശയമുള്ളവരെ വരെ ഇവിടെ ക്രൂരമായ പീഡനങ്ങള്‍ക്കും വധശിക്ഷയ്ക്കുമാണ് വിധേയരാക്കുന്നത്. ഇവിടെ തടവ് പുള്ളികളെ മനുഷ്യരായിട്ടല്ല കാണുന്നതെന്നും മറിച്ച് മൃഗങ്ങളായിട്ടാണ് കണക്കാക്കുന്നതെന്നും ഹേജിന്‍ പറയുന്നു. ചൈനയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഹേജിനെയും അധികൃതര്‍ ജയിലിലടച്ചിരുന്നു. പിന്നീട് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ കഴിഞ്ഞ കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും ഹേജിന്‍ പങ്കു വയ്ക്കുന്നു.
ഇത്തരം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര് നരകിക്കുന്നുവെന്നാണ് ഹേജിന്‍ പറയുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ച യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിലാണ് ഹേജിന്റെ ഈ വെളിപ്പെടുത്തലുകള്‍. ഇത്തരം ക്യാമ്പുകളിലൂടെ ഉത്തരകൊറിയ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്നുമുണ്ട്. ആ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഹേജിന്റെ വെളിപ്പെടുത്തല്‍.