ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ മുന്നേറിയത്. ഇന്ത്യക്ക് 117 റെയ്റ്റിംഗ് പോയിന്റും ന്യൂസിലൻഡിന് 115 റെയ്റ്റിംഗ് പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ ഓസ്ട്രേലിയയാണ് രണ്ടാമത്.
ഇംഗ്ലണ്ട്(190 പോയിന്റ്), ശ്രീലങ്ക(93 പോയിന്റ്),ബംഗ്ലാദേശ്(91 പോയിന്റ്), പാക്കിസ്ഥാൻ(88 പോയിന്റ്), വെസ്റ്റ് ഇൻഡീസ്(79പോയിന്റ്), അഫ്ഗാനിസ്ഥാൻ(52 പോയിന്റ്) എന്നീ ടീമുകൾ യഥാക്രമം അഞ്ചു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.
2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ആതിഥേയരെന്ന നിലയിൽ ഇംഗ്ലണ്ടിനും റാങ്കിംഗിലെ ആദ്യ ഏഴു ടീമുകൾക്കുമാണ് നേരിട്ട് പ്രവേശനം. സെപ്റ്റംബർ 30നുള്ള റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുന്ന ടീമുകളെ തീരുമാനിക്കുക.