കോട്ടയം: കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെ കോട്ടയം അടിച്ചിറയ്ക്കു സമീപമാണ് അപകടമുണ്ടായത്. എതിരേ വന്ന ഓട്ടോയിൽ ഐജി സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഐജി പി.വിജയൻ സഞ്ചരിച്ച ഒൗദ്യോഗിക വാഹനമായ ഇന്നോവ കാർ നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. യാത്രാമധ്യേ കോട്ടയം ഭാഗത്തേക്ക് ഓട്ടോറിക്ഷാ തിരിച്ചപ്പോൾ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഇന്നോവ വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 850 എസ്പിസി കേഡറ്റുകളുടെ രണ്ട് വർഷത്തെ ഇൻഡോർ ഒൗട്ട്ഡോർ പരിശീലനത്തിനുശേഷമുള്ള പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് ഐ.ജി പി. വിജയൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് പി.വിജയനെ മറ്റൊരു പോലീസ് വാഹനത്തിൽ കോട്ടയത്തെത്തിച്ചു.
ു