ദാഹിച്ച് പരുമല..! ഉണ്ടായിരുന്ന ജലം ടാങ്കർ ലോറിക്കാർ കൊണ്ടുപോയി; കുടിവെള്ളത്തി നായി നാട്ടുകാർ നെട്ടോട്ടമോടുന്നു; അധികൃ തർ അടിയന്തര നടപടി എടുക്കണമെന്ന്

waterമാ​ന്നാ​ർ: നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ​ചു​റ്റ​പ്പെ​ട്ട പ​രു​മ​ല ദ്വീ​പി​ന് ജ​ല സ​മൃ​ദ്ധി​യു​ടെ നാ​ളു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഒ​രി​ക്ക​ലും വ​റ്റാ​ത്ത കി​ണ​റു​ക​ളും ന​ദി​ക​ളും കു​ള​ങ്ങും നി​റ​ഞ്ഞ ഈ ​ഗ്രാ​മ​ത്തി​ന് ഇ​ന്നു കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി. പ​രു​മ​ല​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ആ​യി​ര​ക​ണ​ക്കി​ന്  ലി​റ്റ​ർ  വെ​ള്ള​മാ​ണ് ദി​നം​പ്ര​തി ടാ​ങ്ക​റു​ക​ളി​ലും മ​റ്റു​മാ​യി ഇ​വി​ടെ നി​ന്നും വേ​ന​ൽ കാ​ല​ത്ത് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ശു​ദ്ധ ജ​ലം ഇ​വി​ടെ നി​ന്നാ​ണ് പ​ന്പ് ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ന്നെ ജ​ലം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും പ​രു​മ​ല നി​വാ​സി​കാ​ൾ​ക്ക് ജ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭൂ​രി​പ​ക്ഷം കി​ണ​റു​ക​ളും വ​റ്റി വ​ര​ണ്ടു​ക​ഴി​ഞ്ഞു. പ​രു​മ​ല​യ്ക്ക് ചു​റ്റു​മു​ള​ള ന​ദി​ക​ളി​ലി​ൽ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യി ജ​ലം മ​ലി​ന​മാ​യി മാ​റി​യ​ത് വെ​ള്ളം ഇ​ല്ലാ​താ​കാ​ന​മു​ള്ള കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

കൂ​ടാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും നി​ക​ത്തി ജ​ല സ്രോ​ത​സ് ഇ​ല്ലാ​താ​ക്കി. ന​ദി​യി​ൽ ജ​ലം കൂ​ടു​ത​ലു​ള്ള ഭാ​ഗ​ത്തു നി​ന്നും ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​ത് പ​രു​മ​ല​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ്.
ഇ​വി​ടേ​ക്ക് സ്ഥി​ര​മാ​യി വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ ത​ട​യി​ണ കൂ​ടി കെ​ട്ടു​ന്ന​തോ​ടെ താ​ഴ് ഭാ​ഗ​ത്തെ ന​ദി​യി​ലേ​ക്കു​ള​ള ഒ​ഴു​ക്ക് പൂ​ർ​ണ​മാ​യും വേ​ന​ൽ​കാ​ല​ത്ത് ഇ​ല്ലാ​താ​കും.

ഇ​തോ​ടെ കു​ളി​ക്കാ​നും തു​ണി​ക​ൾ ക​ഴു​കാ​നും ന​ദി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്കു ക​ഴി​യാ​തെ വ​രും. കൂ​ടാ​തെ പ​രു​മ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം ഇ​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. പ​രു​മ​ല​യ്ക്ക് ജ​ല സ​മൃ​ദ്ധി​യു​ടെ നാ​ളു​ക​ൾ എ​ന്നേ​ക്കു​മാ​യി ന​ഷ്ട​മാ​കും. ഇ​ത് തി​രി​കെ ല​ഭി​ക്കു​വാ​ൻ ന​ദി​ക​ളും കു​ള​ങ്ങ​ളും വ​യ​ലു​ക​ളും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

Related posts