നല്ല വ്യക്തിത്വവും തന്റേടവുമുള്ള കാഥാപാത്രങ്ങൾ ബിഗ്സ്ക്രീനിൽ അവതരിപ്പിക്കുന്ന വിദ്യ കാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിലും നല്ല വ്യക്തിത്വത്തിന് അർഹയാണെന്നു തെളിയിച്ചിട്ടുള്ളയാളാണ്.സിനിമയിലെ വേഷങ്ങൾ തിരഞ്ഞെടുക്കുന്പോഴും അഭിമുഖങ്ങളിൽ ചോദ്യങ്ങളെ നേരിടുന്പോഴുമെല്ലാം ഈ തന്റേടം പ്രകടമാകാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചൂടൻ മറുപടി കൊണ്ട് ചോദ്യത്തിന്റെ മുനയൊടിച്ചതിന്റെ കഥ വിദ്യ പറയുന്നത്.തന്റെ കുടുംബത്തെക്കുറിച്ചുള്ള പരിധി കടന്നുള്ള ചോദ്യങ്ങൾ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ ഒരു നേരന്പോക്കായാണ് ഞാൻ കാണുന്നത്.
എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങൾ ഒപ്പമുണ്ടാകുന്പോൾ ഞാൻ തീർച്ചയായും നിങ്ങളേയും വിളിക്കാം എന്ന മറുപടിയാണ് ഞാൻ നൽകാറുള്ളത്. അതിൽപ്പിനെ ഈ ചോദ്യം ആവർത്തിക്കപ്പെടാറില്ലെ്ലന്ന് വിദ്യ പറയുന്നു. വിവാഹം തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ തെല്ലും ബാധിച്ചിട്ടില്ലെന്നും വിവാഹത്തോടെ ആരുടെയും ജീവിതം അവസാനിക്കുന്നില്ലെന്നും വിദ്യ പറഞ്ഞു.