വിലയോ തുച്ഛം ഗുണമോ മെച്ചം..! വ​ര്‍​ധി​ച്ചു​വ​രു​ന്ന ഇന്ധനക്ഷാമത്തിനു പരിഹാരവുമായി സൗ​രോ​ര്‍​ജ കാ​റുമായി കളമശേരിയിലെ ഐ​സാ​റ്റ് വിദ്യാർഥികൾ

solar-carകൊ​ച്ചി: വ​ര്‍​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍, ത്രീ ​മോ​ഡ് സ്റ്റി​യ​റിം​ഗ് എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​രോ​ര്‍​ജ കാ​ര്‍ എ​ന്ന ആ​ശ​യ​വു​മാ​യി ക​ള​മ​ശേ​രി ആ​ല്‍​ബ​ര്‍​ട്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ (ഐ​സാ​റ്റി​ലെ) വി​ദ്യാ​ര്‍​ഥി​ക​ള്‍.

അ​വ​സാ​ന വ​ര്‍​ഷ മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ല​ന്‍, ജി​തി​ന്‍, മി​ബി​ന്‍, ഫെ​ബി​ന്‍, ജി​സ്‌​വി​ന്‍ എ​ന്നി​വ​രാ​ണ് മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ മെ​ജോ ഡേ​വി​സി​ന്‍റെ​യും ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ പ്രി​യ എ​സ്.​പൈ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ’ത്രീ ​മോ​ഡ് സ്റ്റി​യ​റിം​ഗ് കാ​ര്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

കാ​റി​ന്‍റെ പി​ന്നി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ര്‍ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ര്‍ പ്ര​ധാ​ന​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​ര്‍​ധി​ച്ചും  ജൈ​വ ഇ​ന്ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞും വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും സൗ​രോ​ര്‍​ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​വാ​ഹ​നം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ണ്. ഇ​ന്ധ​ന​വി​ല ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍​ക്ക് പോ​ലും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ക്കു​ന്ന​തും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍, അ​ത് അ​നാ​യാ​സം സാ​ധ്യ​മാ​ക്കു​ന്നു എ​ന്ന​താ​ണ് ’ത്രീ ​മോ​ഡ് സ്റ്റി​യ​റിം​ഗ്’ എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​വി​ശേ​ഷ​ത.
സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​ഞ്ഞ റേ​ഡി​യ​സി​ല്‍ ഈ ​വാ​ഹ​നം തി​രി​ക്കാ​ൻ സാ​ധി​ക്കും.
മു​ന്‍ ച​ക്ര​ങ്ങ​ളി​ലേ​തു​പോ​ലെ ത​ന്നെ പി​ന്‍​ച​ക്ര​ങ്ങ​ളി​ലും സ്റ്റി​യ​റിം​ഗ് സാ​ധ്യ​മാ​ക്കി​യ​തി​നാ​ല്‍ പാ​ര്‍​ക്കിം​ഗ് അ​നാ​യാ​സ​മാ​വു​ന്നു.

Related posts