മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ നഗരവൈരികളായ അത്ലറ്റിക്കോയ്ക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അത്ലറ്റിക്കോയെ 3-0നാണ് റയൽ തകർത്തത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തിൽ അത്ലറ്റിക്കോയ്ക്ക് മേൽ സന്പൂർണ ആധിപത്യമാണ് റയൽ നേടിയത്. പത്താം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ആദ്യ ഗോളടിച്ച് റയലിനെ മുന്നിൽ എത്തിച്ചു.
തുടക്കത്തിൽ തന്നെ പ്രഹരമേറ്റ അത്ലറ്റിക്കോ ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെ 73, 86 മിനിറ്റുകളിൽ ഗോൾ നേടി റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കി.
അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിൽ മെയ് 10നാണ് രണ്ടാം പാദ സെമി നടക്കുക.