ഓട്ടോ സ്റ്റാന്‍റിലെത്തി യൂ​ണി​യ​ൻ നേ​താ​വി​ന് നേ​രേ എ​സ്ഐ​യു​ടെ അ​സ​ഭ്യ​വ​ർ​ഷം; തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി; ഓട്ടോറിക്ഷക്കാർ ക്കെതിരെ വ്യാപക പരാതിയെന്ന് പോലീസ്

POLICEമാ​ന്നാ​ർ:  സ്റ്റാ​ൻ​ഡി​ലെ​ത്തി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി പ്ര​ക​ട​നം ന​ട​ത്തി. ര​ണ്ട് മാ​സം മു​ന്പ് മാ​ന്നാ​ർ സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ്ജെ​ടു​ത്ത എ​സ്ഐ സ്ഥി​ര​മാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച് വ​രു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ്ഥി​ര​മാ​യി ടൗ​ണി​ലെ സ്റ്റാ​ൻ​ഡി​ൽ എ​ത്തി ഇ​വ​രു​ടെ ബു​ക്കും പേ​പ്പ​റും പ​രി​ശോ​ധി​ക്കു​ക​യും പി​ഴ ന​ൽ​കു​ക​യും പ​തി​വാ​ണ​ത്രേ. ഇ​ന്ന​ലെ​യും സ്റ്റാ​ൻ​ഡി​ൽ എ​ത്തി ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​നെ ഓ​ട്ടോ​റി​ക്ഷാ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​റ്റി​യു സെ​ക്ര​ട്ട​റി ബി​ജു​കു​ട്ട​ൻ ചോ​ദ്യം ചെ​യ്തു.

ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ എ​സ്ഐ ഇ​യാ​ളെ​യും യൂ​ണി​യ​നെ​യും പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ  മി​ന്ന​ൽ പ​ണി​മു​ട​ക്ക്  ന​ട​ത്തു​ക​യാ​യി​രു​ന്നു.  വി​വ​ര​മ​റി​ഞ്ഞ് സി​പി​എം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

സി​പി​എം മാ​ന്നാ​ർ ഏ​രി​യാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​എ​ൻ.​ശെ​ൽ​വ​രാ​ജ്, പ്ര​ദീ​പ് കു​മാ​ർ, പി​എ​എ ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​ക​ട​നം ന​ട​ത്തി. സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​വാ​നാ​യി പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ക​ട​ന​മാ​യി പ​രു​മ​ല​ക്ക​ട​വി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​ല്ലെ​ന്ന് ധാ​ര​ണ​യാ​യി. എ​ന്നാ​ൽ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷാ​ക്കാ​രെ കു​റി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ദി​നം പ്ര​തി ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts