കോയന്പത്തൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിനിയായ എട്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 27 നാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. മാതാപിതാക്കൾ പോലീസിൽ നല്കിയ പരാതിയെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ കുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്.
ഫേസ്ബുക്കിലൂടെ പെണ്കുട്ടി ശിവ എന്ന യുവാവുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് 27 ന് കുട്ടി ഇയാളോടൊപ്പം ചെന്നൈയിലേയ്ക്കും പുതുച്ചേരിയിലേയ്ക്കും പോയി. ഇവർ താമസിച്ച ലോഡ്ജിലെ വാടക കൊടുക്കാൻ കുട്ടിയുടെ ഒരു പവന്റെ മാലയും വിറ്റു. ഇവിടെവച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചു.
ശിവയുടെ പേർ ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതോടെ വഴക്കുണ്ടാകുകയും ഇവർ തമ്മിൽ പിരിയുകയും ചെയ്തു.
വിവരമറിഞ്ഞ ലോഡ്ജ് ഉടമ പ്രഭാകരനും കുട്ടിയെ പീഡിപ്പിച്ചു. ലോഡ്ജിൽ നിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തുകയായിരുന്നു. ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരനു വേണ്ടി അന്വേഷണം ഉൗർജിതമാക്കി.