കൊല്ലം: രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊല്ലം മുണ്ടയ്ക്കൽ പാപനാശനം തീരദേശം സംരക്ഷിക്കുന്നതിനു പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കടലാക്രമണ പ്രദേശം സന്ദർശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്. തീരദേശത്ത് നിർമ്മിച്ചിരുന്ന രണ്ട് കോൺക്രീറ്റ് വാട്ടർ ടാങ്കുകളും കടലാക്രമണത്തിൽ തകർന്നിരിക്കുന്നു. സമീപ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണം മൂലം തീരദേശവാസികൾക്കിടയിൽ ഭീതിജനകമായ അവസ്‌ഥ സംജാതമായിരിക്കുകയാണ്.
ആയിരകണക്കിന് ആളുകൾ പിതൃബലിക്കായി എത്തിച്ചേരുന്ന ജില്ലയിലെ പ്രമുഖ തീരദേശത്തെ നിലനിർത്തുവാൻ കടൽഭിത്തി നിർമാണം അനിവാര്യമാണെന്നും സർക്കാർ ഉടൻ നടപടി എടുക്കണമെന്നും എംപി. പറഞ്ഞു.