ഗുരുവായൂർ: വിവാഹത്തിനു വധുവിന് അണിയാനുള്ള താലി ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു ലഭിക്കും. താലി നിർമിക്കുന്നതിന് സ്വർണം നൽകാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. രണ്ടു ഗ്രാം തൂക്കത്തിലുള്ള ആയിരം താലികളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. താലിയുടെ വിലനിശ്ചയിച്ചിട്ടില്ല. ദിവസവും നൂറുകണക്കിനു വിവാഹങ്ങളാണു ക്ഷേത്രത്തിൽ നടക്കുന്നത്.
ഗുരുവായൂരപ്പന്റെ രണ്ടുഗ്രാമിന്റെ 11000ലോക്കറ്റ് നിർമിക്കാനും ദേവസ്വം ഭരണസമിതി അനുമതി നൽകി. രണ്ടു ഗ്രാമിന്റെ ലോക്കറ്റ് തീർന്നതിനാൽ അക്ഷയതൃതീയ ദിനത്തിൽ ഭക്തർക്കു ലഭ്യമായിരുന്നില്ല. മുംബെയിലെ മിന്റിലാണ് ലോക്കറ്റും താലിയും നിർമിക്കുക.