വേലയില്ല പട്ടതാരിയുടെ ഒന്നാം ഭാഗത്തിന്റെ വിജയത്തിനു തൊട്ടു പിന്നാലെ വിഐപി 2ഉം എത്തുന്നു എന്ന വാർത്ത എത്തിയപ്പോൾ മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. തമിഴ് സിനിമയിലേക്കുള്ള കജോളിന്റെ മടങ്ങിവരവ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർകൂടിയെത്തിയപ്പോൾ കാത്തിരിപ്പിന്റെ ത്രിൽ കൂടിയെന്നാണ് ആരാധകർ പറയുന്നത്.
സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടും കജോളിനൊപ്പമുള്ള അനുഭവങ്ങൾ എത്ര പങ്കുവച്ചിട്ടും ധനുഷിനു മതിവരുന്നില്ല. ’കജോൾ മാമിന്റെ ചുറുചുറുക്കും പ്രസരിപ്പുമൊക്കെ വേറെ ലെവലാണ്. അതു മറ്റുള്ളവരിലേക്ക് വേഗത്തിൽ പടർന്നുപിടിക്കും. മാമിന്റെ അതേ ലെവലിൽ നിന്ന് അഭിനയിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. മറ്റുള്ളവരുമായി എളുപ്പത്തിൽ കൂട്ടാകുന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്-’ ധനുഷ് പറഞ്ഞു.
വിഐപിയുടെ ആദ്യ ഭാഗം പോലെതന്നെ സർപ്രൈസുകൾ നിറഞ്ഞതാണ് രണ്ടാം ഭാഗവും. പക്ഷേ രണ്ടും തമ്മിൽ താരതമ്യം ചെയ്യരുതെന്നും ധനുഷ് പറയുന്നു. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അമല പോൾ തന്നെയാണ് നായികാ വേഷം ചെയ്യുന്നത്.