അമ്മയുടെ വഴിവിട്ട ബന്ധം സഹിക്കവയ്യാതെ മൂന്നു കുരുന്നുകള്‍ ആലുവയിലെ അനാഥാലയത്തില്‍ അഭയം തേടി. കൊല്ലം കല്ലമ്പലത്ത് വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് മക്കളെ പോലും നോക്കാതെ രാത്രി കാമുകന്‍മാരുമായി കെട്ടിമറിഞ്ഞത്. ഭയന്നു വിറച്ച കുട്ടികള്‍ അയല്‍വാസികളിലൂടെ അനാഥാലയത്തെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ച പെണ്‍കുട്ടി അനാശാസ്യം നടത്തിയാണ് ജീവിച്ചിരുനത്. പത്തുവയസില്‍ താഴെയുള്ളതാണ് കുട്ടികള്‍. ഇതില്‍ രണ്ടു കുട്ടികള്‍ പെണ്‍കുട്ടികളാണ്. യുവതിയെ കാണാനെത്തുന്ന ഇടപാടുകാര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ മുന്‍പേ തന്നെ കുട്ടികളെ ജനസേവയിലെത്തിച്ചിരുന്നു. എന്നാല്‍ അവധിക്ക് അമ്മ കുട്ടികളെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ യുവതി കുട്ടികളുടെ സാനിധ്യത്തില്‍ പോലും കാമുകന്‍മാരുമായി അഴിഞ്ഞാടി.
അമ്മയും കാമുകനും തമ്മിലുള്ള നിത്യേനയുള്ള കൂട്ടത്തല്ലിലും ബഹളത്തിനുമിടയില്‍പെട്ടുപോയ കുട്ടികളുടെ ദയനീയാവസ്ഥ കണ്ട നാട്ടുകാര്‍ വിവരം ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയെ അറിയിച്ചു. കൊല്ലം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ഷെരീഫ്, സാമൂഹ്യപ്രവര്‍ത്തക അംബിക, ഡോ. ഇന്ദ്രാത്മജന്‍ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളെ രക്ഷപെടുത്തിയത്. പിന്നീട് ജനസേവ ശിശുഭവന്‍ പി.ആര്‍.ഒ ഉല്ലാസ്, മണി എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയും പോലീസിന്റെ അനുമതിയോടെ ജനസേവ ശിശുഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. ജനസേവ ശിശുഭവനില്‍ അഞ്ചിലും ആറിലും നാലാംക്ലാസ്സിലുമായി പഠിച്ചിരുന്നവരാണ് കുട്ടികള്‍. എന്നാല്‍ വഴിവിട്ട ജീവിതം നയിക്കുന്ന അമ്മയില്‍ നിന്നും കാമുകന്മാരില്‍നിന്നും കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടിവരാറുണ്ട്.