തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പി.ആർ. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം പരീക്ഷാ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കി.
4.55 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്തും പുറത്തുമായി 2933 പരീക്ഷാ കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത്. 54 മൂല്യനിർണയ ക്യാമ്പുകളിലായി ഏപ്രിൽ ആറു മുതലാണ് മൂല്യനിർണയം തുടങ്ങിയത്. 27 നു പൂർത്തിയാക്കി.http://result.kerala.gov.in
result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it<\@>school.gov.in, keralaresults.nic.in, results.kerala.nic.in എന്നീ വെബ്സൈറ്റുകളില് ഫലം ലഭിക്കും.