കല്യാണപ്പൂരം..! വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തിൽ വിവാഹാഘോഷങ്ങളുടെ തിരക്ക്; നാളെ 9.30നുള്ള ശുഭമുഹൂർത്ത ത്തിൽ 21 പേർ വിവാഹിതരാകും

marriage-tcrവടക്കഞ്ചേരി: വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വിവാഹാഘോഷങ്ങളുടെ ബഹളം. ശോഭാ ഡവലപ്പേഴ്സ് ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി.മേനോൻ നേതൃത്വം നല്കുന്ന ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പത്തൊമ്പതാമത് സമൂഹവിവാഹത്തിൽ നാളെ വിവാഹിതരാകുന്നത് 21 യുവതികൾ.രണ്ടു പഞ്ചായത്തുകളിലായി ഇത്രയുംപേർ ഒന്നിച്ചു വിവാഹിതരാകുന്നതിനാൽ വിരുന്നുകാരുടെ വരവും വാഹനത്തിരക്കുമായി എവിടെയും ആഘോഷങ്ങളുടെ ബഹളമാണ്. വിവാഹത്തിരക്ക് കച്ചവടസ്‌ഥാപനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീകുറുംബ കല്യാണമണ്ഡപത്തിൽ നാളെ രാവിലെ 9.30–നാണ് സമൂഹവിവാഹം. നാടിന്റെ നാനാതുറകളിൽനിന്നുള്ള നിരവധിപ്രമുഖർ വിവാഹചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.

വർഷത്തിൽ രണ്ടുതവണ വരുന്ന മൂലങ്കോട്ടുകാരുടെ ഉത്സവമായി മാറിയിരിക്കുകയാണ് ട്രസ്റ്റിന്‍റെ സമൂഹവിവാഹങ്ങൾ. 2003–ൽ തുടങ്ങിയ ട്രസ്റ്റിന്‍റെ സമൂഹവിവാഹങ്ങളിൽ ഇതുവരെയായി രണ്ടു പഞ്ചായത്തുകളിൽനിന്നുള്ള 529 യുവതികൾ സുമംഗലികളായി.

നാളെ 21 പേർ കൂടി വിവാഹിതരാകുന്നതോടെ ട്രസ്റ്റിന്റെ സഹായഹസ്തങ്ങളിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം 550 ആയി ഉയരും.വർഷത്തിൽ മേയ്, ഡിസംബർ മാസങ്ങളിലാണ് സമൂഹവിവാഹം ഒരുക്കുന്നത്. ഡിസംബറിൽ നടക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ സമൂഹവിവാഹത്തോടെ വടക്കഞ്ചേരിക്കടുത്തെ കണ്ണമ്പ്ര പഞ്ചായത്തിൽനിന്നുള്ള യുവതികളെകൂടി സമൂഹവിവാഹങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ഇതുവരെയായി 529 യുവതികൾക്ക് വിവാഹസമ്മാനമായി 2380 പവൻ തൂക്കംവരുന്ന സ്വർണാഭരണം ട്രസ്റ്റ് നല്കി. വിവാഹവസ്ത്രവും അത്യാവശ്യം അടുക്കളപാത്രങ്ങളും സദ്യയും ട്രസ്റ്റിന്റെ വകയായി നല്കിവരുന്നു.ഇത്രയും വർഷമായി കുറ്റമറ്റരീതിയിൽ മാതൃകാപരമായി സമൂഹവിവാഹം സംഘടിപ്പിക്കുന്ന മറ്റൊരു പ്രസ്‌ഥാനമോ ട്രസ്റ്റോ ഒരുപക്ഷേ രാജ്യത്ത് മറ്റെവിടെയും ഉണ്ടാകാനിടയില്ല.

Related posts