ഒടുവില്‍ ദാദയും പറഞ്ഞു, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ വേണം

gambhirgangu_0505017ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യന്‍ ടീമിലിടം നേടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ചാമ്പ്യന്‍സ് ട്രോഫി പോലെയുള്ള വലിയ ടൂര്‍ണമെന്‍റില്‍ ഗംഭീറിന്‍റെ പ്രകടനങ്ങള്‍ ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും ദാദ പറഞ്ഞു.

ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുന്നയാളാണ് ഗംഭീര്‍. പരിക്കിന്റെ പിടിയിലുള്ള കെ.എല്‍. രാഹുല്‍ ഇതുവരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗംഭീറിനെ ടീമിലുള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിഗണിക്കണം ഗാംഗുലി ആവശ്യപ്പെട്ടു. ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് ഗംഭീര്‍. 11 മത്സരങ്ങളില്‍ നിന്ന് 51.37 ശരാശരിയില്‍ 411 റണ്‍സാണ് ഗംഭീര്‍ ഇതുവരെ അടിച്ചുകൂട്ടിയത്.

2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീര്‍ തന്‍റെ അവസാന ഏകദിനം കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 127 റണ്‍സ് മാത്രമായിരുന്നു പരമ്പരയിലെ ഗംഭീറിന്റെ സംഭാവന. ഇതിനു പിന്നാലെയാണ ഡല്‍ഹി താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്.

Related posts