കുവൈത്ത് : ഗൾഫ് പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കു കൂടുന്നു. ഡോളറിനെ തകർത്തുകൊണ്ട് രൂപയുടെ മൂല്യം കുതിച്ചു കയറിയത്തോടെ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞു.
അതിനിടെ രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികൾക്ക് ഭാവിയിൽ ഗുണമാണ് ചെയ്യുകയെന്ന് സാന്പത്തിക മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ദിനാറിന് 10 രൂപയുടെ അന്തരമാണ് രേഖപ്പെടുത്തിയത്. നാട്ടിൽ നിന്ന് ബാങ്ക് ലോണ്‍ എടുത്തവർക്ക് വിനിമയ നിരക്ക് വർധിക്കുന്നത് തിരച്ചടിയാകും. ഭരണ സ്ഥിരത ഉറപ്പായതും സാന്പത്തിക രംഗത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതും നിക്ഷേപകരുടെ സജീവ പങ്കാളിത്താവുമാണ് രൂപക്ക് സ്ഥിരത കൈവരിക്കാൻ സഹായകരമായതെന്ന് കരുതുന്നു. ദിനാറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികൾ പണമയക്കുന്നതിൽ നിന്നും കുറവ് വന്നിട്ടുണ്ടന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. നാട്ടിലേക്ക് പണം അയയ്ക്കാനുള്ളവർ നിരക്ക് വർധിക്കുമെന്ന ധാരണയിൽ കാത്തിരിക്കുകയാണെങ്കിലും രൂപയുടെ മൂല്യം എനിയും ഉയരുവാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇടപാടുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് മണി എക്സ്ചേഞ്ചുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ