സ്വവര്‍ഗാനുരാഗികളായ കോളജ് വിദ്യാര്‍ഥിനികള്‍ വീട്ടുകാര്‍ വഴക്കുപറഞ്ഞതോടെ ഒളിച്ചോടി, ഇടുക്കിക്കു പോകാനെത്തിയ പെണ്‍കുട്ടികള്‍ രണ്ടുനാള്‍ കഴിഞ്ഞത് ആലുവ റെയില്‍വേ സ്റ്റേഷനില്‍, ഒടുവില്‍ സംഭവിച്ചത്

zzz_local-vypസ്വവര്‍ഗാനുരാഗികളായ രണ്ടു പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം വരുത്തിവച്ചത് സംഭ്രമജനകമായ മണിക്കൂറുകള്‍. എറണാകുളം വൈപ്പിനിലാണ് പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം മാതാപിതാക്കളെയും ബന്ധുക്കളെയും പരിഭ്രമിപ്പിച്ചത്. വൈപ്പിന്‍, വടുതല സ്വദേശിനികളായ പെണ്‍കുട്ടികളാണ് വീട്ടുകാരും കൂട്ടുകാരും അറിയാതെ നാടു വിട്ടത്. ഒരാഴ്ച്ച മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. കളമശേരിയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥിനികളായ ഇവര്‍ സ്കൂള്‍ തലം മുതല്‍ അടുപ്പത്തിലായിരുന്നതായാണ് സൂചന. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനു ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്നു  നടത്തിയ നീരീക്ഷണത്തിലാണ് ഇരുവരും സ്വവര്‍ഗാനുരാഗികളാണെന്ന് വ്യക്തമായത്. വിവരം അറിഞ്ഞ സഹോദരന്‍ കുട്ടികളെ കണക്കിനു ശാസിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടികള്‍ നാടുവിട്ടു പോകാന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച്ച രാവിലെ കുട്ടികള്‍ നാടു വിടാന്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളെ തിരയേണ്ടെന്നും തങ്ങള്‍ എവിടെയെങ്കിലും പോയി മരിക്കുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് കോളജ് കഴിഞ്ഞ് വീട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ഒളിച്ചോടിയതായി വ്യക്തമായത്. അതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. നാടുവിട്ടു പോകാന്‍ സാധ്യതയുണ്ടെന്നു വ്യക്തമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.

ചില കൂട്ടുകാര്‍ നല്കിയ സൂചനയനുസരിച്ച് ഇടുക്കിയിലും അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലേക്കാണ് പോകുന്നതെന്ന് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രേ. തുടര്‍ന്ന് കളമശേരി പോലീസ് കോളെജിനു സമീപത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടുകള്‍ യൂണിഫോം മാറി ബസില്‍ കയറിയെന്ന് വ്യക്തമായി. ഇതിനിടെ ഇന്നലെ രാത്രി കുട്ടികളെ ആലുവ റെയില്‍വെ സ്‌റ്റേഷനു സമീപം കണ്ടെത്തുകയായിരുന്നു. ഒരു രാത്രിയും പകലും റെയില്‍വെ സ്‌റ്റേഷനിലാണ് കഴിഞ്ഞതെന്നാണ് കുട്ടികള്‍ പറ!യുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.  തുടര്‍ന്ന് കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. അടുത്ത ദിവസം പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related posts