ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ; ഇഞ്ചക്ഷനെ തുടർന്ന് രോഗിയുടെ ഒരു ഭാഗം തളർന്നെന്നാരോപിച്ചായിരുന്നു മർദനം

ktm-arrest-lവ​ട​ക​ര: ആ​ശ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചി​കി​ത്സാ പി​ഴ​വി​ന് ഇ​ര​യാ​യ രോ​ഗി​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മ​ട​പ്പ​ള്ളി​യി​ലെ പ​റ​ന്പ​ത്ത് സു​രേ​ഷ് (43), തെ​രു​വ​ൻ​പ​റ​ന്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (56) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2012 ലെ ​കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ഉ​ൾ​പെ​ടെ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.
ക​ഴി​ഞ്ഞ 23നാ​ണ് ആ​ശ ആ​ശു​പ​ത്രി​യി​ൽ മ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യെ ത​ല​വേ​ദ​ന​യെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്. ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം ന​ൽ​കി​യ ഇ​ഞ്ച​ക്ഷ​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ഒ​രു​ഭാ​ഗം ത​ള​രു​ക​യു​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ രോ​ഷാ​കു​ല​രാ​യി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഐ​എം​എ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ വ​ട​ക​ര​യി​ലും പി​ന്നീ​ട് ജി​ല്ലാ​ത​ല​ത്തി​ലും പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.

Related posts