നാദാപുരം: പാന്പാടി നെഹ്റു എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ കുഞ്ഞനുജത്തിക്ക് എസ്എസ്എൽ സി പരീക്ഷയിൽ മികച്ച വിജയം.ഏഴ് എ പ്ലസും, രണ്ട് എ ഗ്രേഡും ഉൾപ്പടെ നേടിയാണ് അവിഷ്ണ മികച്ച വിജയം കൈപ്പിടിയിലൊതുക്കിയത്.
രണ്ടായിരത്തി പതിനേഴ് ജനുവരി ആറിനായിരുന്നു അവിഷ്ണയുടെ പ്രിയപ്പെട്ട ഏട്ടൻ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതായി പരാതി ഉയരുകയും കേസ്സ് അന്വേഷണം എങ്ങുമെത്താതാവുകയും ജിഷ്ണുവിന്റെ കുടുംബം സമര രംഗത്തിറങ്ങിയതിനിടയിലാണ് അവിഷ്ണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.
അവിഷ്ണ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകൻ ചന്ദ്രന്റെ മകൾക്കൊപ്പമാണ് പരീക്ഷക്ക് പോയിരുന്നത്.ഏട്ടന്റെ മരണം മാനസികമായി തളർത്തിയ അവിഷ്ണക്ക് പ്രചോദനമായി അധ്യാപകരും ,സുഹൃത്തുക്കളും ഉണ്ടായിരുന്നു.