കോട്ടയം: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമ പ്രവര്‍ത്തകനും ബിസിനസുകാരനുമായ ശാന്തിമോന് ജേക്കബാണ് വരൻ. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്ന ശാന്തിമോന് അടിമാലി മാങ്കുളം സ്വദേശിയാണ്. തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിവാഹനിശ്ചയം നടക്കും. ഈ മാസം 27 നാണ് വിവാഹം.
സിപിഎമ്മിൽനിന്നും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിലെത്തിയ സിന്ധുജോയി സജീവ രാഷ്ട്രീയംവിട്ട് സാമൂഹിക സേവനരംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. സാമൂഹിക സേവനരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ശാന്തിമോൻ ജേക്കബുമായി പരിചയപ്പെടുന്നത്.