ആബന്ധം ഞങ്ങൾക്ക് വേണ്ട..! സിപിഎം ബന്ധത്തിൽ നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണം

joseph-maniകോട്ടയം: ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേരള കോണ്‍ഗ്രസ് -എം പാർലമെന്‍ററി പാർട്ടി യോഗം ഇന്നു ചേരാനിരിക്കെ നിലപാടു കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം.

നിർണായക പാർലമെന്‍ററി യോഗത്തിൽ നിന്ന് ജോസഫും കൂട്ടരും വിട്ടുനിന്നേക്കുമെന്നും അറിയുന്നു. കഴിഞ്ഞയാഴ്ച പാർട്ടി ചെയർമാൻ കെ.എം. മാണി വിളിച്ച യോഗത്തിൽ എംഎൽഎമാരായ പി.ജെ. ജോസഫും മോൻസ് ജോസഫും പങ്കെടുത്തിരുന്നില്ല.

Related posts