അമ്പലപ്പുഴ : വിവാഹശേഷം വധുവരന്മാർ ജെസിബിയിൽ ദേശീയപാതയിലൂടെ യാത്ര ചെയ്തതുമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു സംഭവവുമായി ബന്ധപ്പെട്ട് വരനുൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു, വരൻ പുന്നപ്ര തെക്ക് പഞ്ചായത്ത് അറക്കൽ വീട്ടീൽ രാജന്റ മകൻ അരുണ്‍ ജെസിബി ഉടമ, ഡ്രൈവർ എന്നിവർക്കെതിരെയാണ് പുന്നപ്ര പോലീസ് കേസ് എടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു, ദേശീയപാതയിൽ കളർകോട് തൂക്കുകുളം മുതൽ പുന്നപ്രവരെ ഗതാഗതം സ്തഭിച്ചത്, വിവാഹത്തിനു ശേഷം വധുവരന്മാർ ജെസിബി യിലും ഇവർക്ക് ഒപ്പമുള്ള 80 ഓളം പേർ മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുകയായിരുന്നു തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ വരി വരിയായി ഗതാഗതം സ്തംഭിയ്ക്കുന്ന തരത്തിൽ ഒന്‍പതു വരിയായി യാത്ര ചെയ്യുകയായിരുന്നു.
ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിയ്ക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഇവരുടെ യാത്ര. ഇതേ തുടർന്ന് ദേശീയ പാത സ്തംഭിപ്പിച്ചു ഗതാഗത തടസ്സമുണ്ട ാക്കിയതിനാണ് പുന്നപ്ര പോലീസ് കേസെടുത്തത്.