തുറവൂർ . പൊതുതോടുകൾ കയ്യേറുന്നത് തുടരുന്നു .ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും കയ്യേറ്റത്തിൽ അപ്രത്യക്ഷമായിക്കഴിഞ്ഞു. പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള തോടുകളുടേയും അവസ്ഥ വ്യത്യസ്തമല്ല. പുറംപോക്കു തോടുകൾ കയ്യേറികെട്ടിടങ്ങൾ നിർമ്മിച്ചിട്ടു യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ആരു മുതൽ പത്തു മീറ്റർ വരെ വീതിയുണ്ടായിരുന്ന തോടുകൾ പൂർണമായി കയ്യേറി നിലവിൽ ഒരു മീറ്റർ വീതി പോലും ഇല്ലാത്ത അവസ്ഥയാണ്.
മുൻപ് വലിയ കേ വ് വള്ളങ്ങൾ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന തോടുകൾ നിലവിൽ കൊതുന്പുവള്ളങ്ങൾക്കു പോലും കടന്നു പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ ഒട്ടുമിക്ക തോടുകളും ചാലുക ളുംഇല്ലാതായി .വീടുകളിലെ ചവറും മറ്റു മാലിന്യങ്ങളും തോടുകളുടേയുഛ ,വശങ്ങളിൽ തള്ളുകയും പിന്നീട് മണലും ഗ്രാവലുമിട്ട് നികർത്തുകയുത്യുമാണ് ചെയ്യുന്നത്.
വയലാർ ,പട്ടണക്കാട് ’കടക്കരപ്പള്ളി ,തുറവുർ ,കുത്തിയതോട് ,, കോടംതുരുത്ത് ,എഴുപുന്ന ,അരൂർ ,പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന ഒട്ടുമിക്ക കൈത്തോടുകളും കൈയ്യേറ്റത്തിൽ പൂർണമായി ഇല്ലാതായിരിക്കുകയാണ്. തോടുകൾ ഇല്ലാതായതോടെ ചെറിയ മഴയുണ്ടായാൽ പോലും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടാകുന്നത്. ഈ മേഖലയിൽ കടലു കയറ്റത്തിനു ശേഷം കടൽ വെള്ളം ഒഴുകിപ്പൊകാനാകാതെ കെട്ടിക്കിടക്കുന്നത് നിത്യസംഭവമാണ് .
പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉർപ്പെടുത്തി തോടുകളുടെ കയ്യേറ്റം ഒഴിപ്പിച്ച് ആഴം കൂട്ടുകയാണെങ്കിൽ ഈ മേഖലയിൻ ആരോഗ്യരംഗത്തും സാമൂഹിക രംഗത്തും വൻ പുരോഗതി കൈവരിക്കുവാൻ സാധിക്കും. കൂടാതെ ഇത്തരത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പഞ്ചായത്തുകൾക്ക് സാന്പത്തിക ബാധ്യതയും ഉണ്ടാകില്ല’ .