ബ്രൂസ്‌ലിയുടെ ചെറുപ്പകാലം സിനിമയാക്കാന്‍ ശേഖര്‍കപൂര്‍-രാംഗോപാല്‍ വര്‍മ മത്സരം; സെക്‌സ് കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടം ബ്രൂസ്‌ലിയോടെന്ന് വര്‍മ;കപൂറിന്റെ ചിത്രം നിര്‍മിക്കുന്നത് ലീയുടെ മകള്‍ ഷാനണ്‍

BRUCE600കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ കുട്ടിക്കാല ജീവിതം സിനിമയാക്കാനൊരുങ്ങി പ്രമുഖ ബോളിവുഡ് സംവിധായകരായ ശേഖര്‍ കപൂറും രാം ഗോപാല്‍ വര്‍മയും. ലോകമെമ്പാടുമുള്ള യുവാക്കളെ തന്നിലേക്കാകര്‍ഷിച്ച ഈ ഹോങ്കോങുകാരന്റെ ചെറുപ്പക്കാലം സിനിമയാക്കാന്‍ വര്‍മയും കപൂറും പരസ്പരം മത്സരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എലിസബത്ത് രാജ്ഞിയുടെയും ഫൂലന്‍ദേവിയുടെയും ജീവിതം അഭ്രപാളിയിലെത്തിച്ച ശേഖര്‍ കപൂര്‍ മത്സരത്തില്‍ ഒരു പടി മുമ്പിലാണ്. ബ്രൂസ് ലിയുടെ  ബാല്യകാല ജീവിതം ലിറ്റില്‍ ഡ്രാഗണ്‍ എന്ന പേരില്‍ സിനിമയാക്കാനൊരുങ്ങുകയാണ് ശേഖര്‍ കപൂര്‍. ദുരിതപൂര്‍ണമായ ചുറ്റുപാടുകളില്‍ നിന്നും എങ്ങനെ ബ്രൂസ് ലി ഹോളിവുഡ് ലോകത്തെ നക്ഷത്രമായി ഉദിച്ചുയര്‍ന്നു എന്നു പറയുന്ന ചിത്രം നിര്‍മിക്കുന്നത് ബ്രൂസ് ലിയുടെ മകള്‍ ഷാനോണ്‍ലീയാണ്. 1950കളിലെ ഹോങ്കോങിന്റെ പശ്ചാത്തലത്തിലുള്ള ബ്രൂസ് ലിയുടെ ജീവിതമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ശേഖര്‍ കപൂറും ഷാനണും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡാഡി മീഡിയ, ബെയ്ജിങ് ഗോള്‍ഡണ്‍ വേള്‍ഡ് പിക്ചേഴ്സ്, ഷാങ്ഗായ് ലോങ്ഷിലിന്‍ കള്‍ചറല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പ്, കിരിന്‍ മീഡിയ എന്നിവരുമായി ചേര്‍ന്നാണ് ഷാനണ്‍ ചിത്രം നിര്‍മിക്കുന്നത്. ബ്രൂസ്ലീയുടെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള നടനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

ഈ സിനിമയേക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരിക്കുന്നതിനിടയിലാണ് ബ്രൂസ് ലിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മയും രംഗത്തെത്തിയത്. ശേഖര്‍ കപൂറിന്റെ ചിത്രമെത്തുന്ന സമയത്തു തന്നെ തന്റെ ചിത്രവും തീയറ്ററുകളില്‍ ഇടം പിടിക്കുമെന്ന് വര്‍മ ട്വീറ്റ് ചെയ്തു. ശേഖര്‍ കപൂറിനോട് എനിക്ക് വിരോധമൊന്നുമില്ല എന്നാല്‍, ബ്രൂസ് ലി എനിക്ക് എന്നുമൊരു ആവേശവമായിരുന്നു. സെക്സ് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ബ്രൂസ് ലിയെയാണ്.വര്‍മ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബ്രൂസ് ലിയെക്കുറിച്ചുള്ള ചിത്രത്തോട് എനിക്കു മാത്രമേ നീതി പുലര്‍ത്താന്‍ കഴിയൂ. ഭാര്യ ലിന്‍ഡ ലീയെക്കാളും മകള്‍ ഷാനണ്‍ ലീയേക്കാളും ബ്രൂസ് ലിയെ എനിക്കറിയാം. വര്‍മ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Related posts