വെയിലും മഴയുമേറ്റ്..! ആ​ലു​വ​യി​ൽ മു​ദ്ര​പ​ത്രം വാങ്ങാൻ പൊതുജനം പൊരിവെയിലിൽ; റവന്യൂ സ്റ്റാമ്പ്‌ കിട്ടുന്നതാകട്ടെ കയേറ്റ ഭൂമിയിലെ പെട്ടിക്കടകളിലും

stamp-queueആ​ലു​വ: സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന പൊ​തു​ജ​നം ആ​ലു​വ​യി​ൽ മു​ദ്ര​പ​ത്ര​ത്തി​നെ​ത്തി​യാ​ൽ വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കേ​ണ്ട അ​വ​സ്ഥ​. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണശാ​ല​യ്ക്ക് സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും റ​വ​ന്യു സ്റ്റാ​മ്പും മു​ദ്ര​പ​ത്ര​ങ്ങ​ളും വി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന പൊ​തു​ജ​ന​ത്തി​ന് റോഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​നം ത​ട്ടാ​തെ നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

വ​ലി​യ വ​രു​മാ​ന​മു​ണ്ടാ​യി​ട്ടും മ​തി​യാ​യ സൗ​ക​ര്യ​മു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​തെ ലൈ​സ​ൻ​സി​ക​ൾ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ആ​ധാ​രം എ​ഴു​താ​നും റ​വ​നന്യു സ്റ്റാ​മ്പി​നും മു​ദ്ര പ​ത്ര​ത്തി​നു​മാ​യി വ​രു​ന്ന​ത്. വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കാ​നോ ക്ഷ​ീണി​ക്കു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നോ സൗ​ക​ര്യ​മി​ല്ല.

നീ​ണ്ട ക്യൂ​വാ​ണ് എ​ല്ലാ​യി​പ്പോ​ഴും. പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും അ​വ​രോ​ടൊ​പ്പം വ​രു​ന്ന കു​ട്ടി​ക​ളും ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. സ​മീ​പ​ത്തെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്ട്രേ​ഷ​നു വ​രു​ന്ന​വ​രും ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും വി​വി​ധ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നും മു​ദ്രപ​ത്രം വാ​ങ്ങാ​നുമൊക്കെ യായി എ​പ്പോ​ഴും തി​ര​ക്കാ​ണ്.

ക്യൂ​വി​ൽ ദീ​ർ​ഘനേരം നി​ൽ​ക്കു​ന്ന​തി​നാ​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം മൂ​ലം ത​ല​ക​റ​ങ്ങി വീ​ഴു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട്. ന​ഗ​ര​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ഓ​ഫീ​സു​ക​ളി​ൽ കൂ​ടി മു​ദ്രപ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മു​ദ്ര പ​ത്രം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ വേ​ന​ൽ കാ​ല​ത്ത് പൊ​രി​ഞ്ഞ വെ​യി​ല​ത്തു നി​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സു​ക​ൾ സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. ​

Related posts