മനസിപ്പോഴും ചെറുപ്പമാ! യൂറോപ്യന്‍ യുവതികളെ വില്‍ക്കുന്ന ചന്തയില്‍ എത്തുന്ന ആവശ്യക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായ വൃദ്ധന്മാര്‍

pop-600സ്ത്രീകളെ വില്‍ക്കുന്ന മാര്‍ക്കറ്റ് സ്‌കോഡ്‌ലന്‍ഡില്‍ സജീവമാകുന്നെന്ന് റിപ്പോര്‍ട്ട്. മികച്ച ശമ്പളവും ജോലിയും താമസവും വാഗ്ദാനവും ചെയ്ത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന യുവതികളെയാണ് മാര്‍ക്കറ്റില്‍ വില്‍പ്പനച്ചരക്കാക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരാണ് യുവതികളെ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. യുവതികളെ തേടിയെത്തുന്ന ഇന്ത്യക്കാരില്‍ ഏറിയ പങ്കും വൃദ്ധന്മാരാണെന്നതാണ് കൗതുകം. യൂറോപ്പിലെ സമ്പന്നരാജ്യങ്ങളില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഇന്ത്യക്കാരും പാകിസ്ഥാനികളും ഇത്തരം മാര്‍ക്കറ്റിലെത്തി യുവതികളെ താത്കാലിക വിവാഹം ചെയ്തു കൊണ്ടു പോകുന്നതു പതിവാണ്.

മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണെന്നും മോഹിപ്പിച്ച് കൊണ്ടുവരുന്ന യുവതികളെ വിവാഹം കഴിക്കുന്നയാള്‍ക്ക് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിക്കവാറും മദ്ധ്യവയസ്ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ മനുഷ്യക്കടത്തു സംഘങ്ങള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഇടനിലക്കാര്‍ ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണെന്ന് യൂറോപ്യന്‍ യൂണിയന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ യൂറോപോള്‍ പറയുന്നു.

തട്ടിപ്പ് വരന്മാരുടെ കയ്യിലെത്തും മുമ്പ്  പെണ്‍കുട്ടികള്‍ എത്തിച്ചേരുക പെണ്‍വാണിഭ സംഘത്തിന്റെ മുന്നിലായിരിക്കുമെന്ന് ഇരകളില്‍ ഒരാള്‍ ബിബിസിയോടു പറഞ്ഞു. സ്‌കോട്‌ലന്‍ഡില്‍ വന്‍ പ്രതിഫലവും താമസസൗകര്യവും ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ മോഹിപ്പിക്കുക. പിന്നീട് ഇവിടെ എത്തിയ ശേഷം ജോലി ലഭ്യമായില്ലെന്നും തല്‍ക്കാലം ഒരു പാകിസ്താന്‍കാരനുമായി കല്യാണം കഴിക്കാനുമാണ് ആവശ്യപ്പെടുക. വിവാഹം കഴിയുന്നതോടെ പെണ്ണിനെ സംഘം കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യും. അതിന് ശേഷം വിവാഹം കഴിച്ചയാള്‍ക്ക് ബലാത്സംഗമോ ശാരീരിക പീഡനമോ ശമ്പളം നല്‍കാതെ ജോലി ചെയ്യിക്കലോ ഏതു രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാനായി നല്‍കും. പാസ്‌പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമോചനം നേടും.

പെണ്‍കുട്ടികളെ വലയിലാക്കാനായി  സ്‌കോട്ട്‌ലന്‍ഡില്‍ അനേകം സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വൃദ്ധന്മാര്‍ കിഴക്കന്‍ യൂറോപ്പിലെ കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഷാം മാര്യേജുകള്‍ കൊണ്ട് സ്‌കോട്‌ലന്റിലെ വിവാഹ റെക്കോഡുകള്‍ നിറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗല്‍സ്‌ഗോവില്‍ റജിസ്റ്റര്‍ ചെയ്ത എഴുതപതിലധികം വിവാഹങ്ങളില്‍ മൂന്നിലൊന്നും ഗോവന്‍ഹില്ലില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 40 ശതമാനവും അഞ്ചു വര്‍ഷം പോലും നീളാത്ത ദാമ്പത്യമായിരുന്നത്രേ. കഴിഞ്ഞ വര്‍ഷം പെണ്‍വാണിഭ സംഘത്തിന് ഇരയായി തട്ടിപ്പ് വിവാഹത്തിന് വേണ്ടി സ്‌കോട്‌ലന്‍ഡില്‍ എത്തിയത് 150 ലധികം പെണ്‍കുട്ടികളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts