അനുഷ്കയും പ്രഭാസും വീണ്ടും വരുന്നു

prabhas2ബാ​ഹു​ബ​ലി​ക്കു​ശേ​ഷം അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഭാ​ഗ്മ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​ജോ​ഡി​യു​ടെ കൂ​ടി​ച്ചേ​ര​ൽ. അ​രു​ന്ധ​തി, രു​ദ്ര​മാ​ദേ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ഭാ​ഗ്മ​തി​യും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ വ​ള​രെ ശ​ക്ത​മാ​യ ചെ​റി​യ വേ​ഷ​മാ​ണ് പ്ര​ഭാ​സി​ന്‍റേ​ത്.

അ​നു​ഷ്ക​യു​ടെ ജോ​ഡി​യാ​യി​ട്ടാ​വും പ്ര​ഭാ​സ് എ​ത്തു​ക. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വൈ​കാ​തെ വി​വാ​ഹി​ത​രാ​കും എ​ന്ന ഗോ​സി​പ്പ് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ജോ​ഡി​ക​ൾ വീ​ണ്ടു​മൊ​രു സി​നി​മയി​ൽ എ​ത്തു​ന്ന​തെ​ന്ന വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​നാ​യി നീ​ക്കിവ​ച്ച 6,000 വി​വാ​ഹാ​ലോ​ച​ന​ക​ൾ പ്ര​ഭാ​സ് വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ കാ​ര​ണം അ​നു​ഷ്ക​യോ​ടു​ള്ള പ്ര​ണ​യ​മാ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

പ്ര​ഭാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​മോ​ദ് ഉ​പ്പ​ല​പ്പ​ട്ടി, വി.​വം​ശി കൃ​ഷ്ണ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭാ​ഗ്മ​തി​യി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ളി താ​രം ഉ​ണ്ണി മു​കു​ന്ദ​നും ഉ​ണ്ടാ​കും. ജ​ന​താ ഗാ​രേ​ജി​നു ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. ബാ​ഹു​ബ​ലി​ക്കു​മു​ന്പ് പ്ര​ഭാ​സി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യ മി​ർ​ച്ചി​യി​ൽ അ​നു​ഷ്ക​യാ​യി​രു​ന്നു നാ​യി​ക. ഭാ​ഗ്മ​തി ഈ ​വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts