ചു​വ​ന്ന​തെ​രു​വു​ക​ൾ വേണം! സാന്ദ്രയുടെ പ്രസ്താവന വിവാദത്തിൽ

Sandraചു​വ​ന്ന​തെ​രു​വു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​നി​മാ ന​ടി സാ​ന്ദ്ര. മ​ല​യാ​ള ടി​വി പ​ര​ന്പ​ര​ക​ളി​ലൂ​ടെ​യും ചെ​റി​യ സി​നി​മാ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യ ന​ടി സാ​ന്ദ്ര ത​ന്‍റെ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. സെ​വ​പ്പ് എ​ന​ക്ക് പു​ടി​ക്കും എ​ന്ന ചി​ത്ര​മാ​ണ് സാ​ന്ദ്ര​യു​ടേ​താ​യി ഒ​ടു​വി​ൽ ത​മി​ഴി​ൽ റി​ലീ​സാ​യ​ത്.

ചി​ത്ര​ത്തി​ൽ ഒ​രു ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​മാ​ണ് സാ​ന്ദ്ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചു​വ​ന്ന തെ​രു​വു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യെക്കു​റി​ച്ച് സാ​ന്ദ്ര പ​റ​ഞ്ഞ വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഒപ്പം ഈ പ്രസ്താവന വിവാദവുമാവുക യാണ്. ഞാ​നും ഭ​ർ​ത്താ​വും ഒ​രു​മി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ വാ​യി​ച്ച​ത്.

അ​ദ്ദേ​ഹ​മാ​ണ് ഈ ​ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്ര​യേ​റെ കാ​ലി​ക പ്ര​സ​ക്ത​മാ​യ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. എന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ചു​വ​ന്ന തെ​രു​വു​ക​ൾ ആ​വ​ശ്യ​മാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ടോ അ​ല്ലാ​തെ​യോ ചു​വ​ന്ന തെ​രു​വു​ക​ൾ ഉ​ണ്ടാ​കു​ന്നു. അ​തൊ​രു തൊ​ഴി​ലാ​യി ചി​ല​ർ കൊ​ണ്ടു ന​ട​ക്കു​ന്നു. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ ആ​രും വെ​റു​തെ പോ​കു​ന്ന കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്.

ആ​വ​ശ്യ​ക്കാർ​ക്ക് അ​ങ്ങോ​ട്ട് പോ​കാ​മ​ല്ലോ. ഇ​ത് ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ ആ​ശ​യ​വും. കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ത​ട​യു​ക എ​ന്ന​താ​ണ് സി​നി​മ​യു​ടെ ടാ​ന്തൈ​ൻ എ​ന്നും ന​ടി പ​റ​യു​ന്നു. ഞാ​നൊ​രു ഭാ​ര്യ​യാ​ണ് എ​​ന്‍റെ ഭ​ർ​ത്താ​വും ഒ​രു അ​ഭി​നേ​താ​വാ​ണ്. ഗ്ലാ​മ​ർ കാ​ണി​ക്കു​ന്ന ചി​ത്ര​മ​ല്ലി​തെ​ന്നും താ​രം പ​റ​യു​ന്നു. ഇ​ത് കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്കാ​യി ഉ​ണ്ടാ​ക്കി​യ സി​നി​മ​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം ത​ന്നെ ഇ​ത് കാ​ണ​ണമെ​ന്നും സാ​ന്ദ്ര പ​റ​ഞ്ഞു.

Related posts