ഗൗ​ത​മി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

gautami1ക​മ​ല​ഹാ​സ​നു​മാ​യു​ള്ള ദാ​ന്പ​ത്യ​ബ​ന്ധം അ​വ​സ​നി​പ്പി​ച്ച​തോ​ടെ സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി വ​ന്നി​രി​ക്കു​ക​യാ​ണ് ന​ടി ഗൗ​ത​മി. നേ​ര​ത്തെ നി​ര​വ​ധി മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ഗൗ​ത​മി വീ​ണ്ടു​മൊ​രു മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ്. ക​മ​ല​ഹാ​സ​നു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​തി​ന് ശേ​ഷം അ​ഭി​ന​യ​ത്തി​ൽ നി​ന്നും മാ​റി നി​ന്നി​രു​ന്നെ​ങ്കി​ലും സി​നി​മ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. കോ​സ്റ്റ്യൂം ഡിസൈ​ന​​റാ​യി​ട്ടാ​യി​രു​ന്നു ഗൗ​ത​മി സി​നി​മ​യി​ൽ ത​ന്നെ തു​ട​ർ​ന്നു വ​ന്നി​രു​ന്ന​ത്.

കു​ക്കു സു​രേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ ​എ​ന്ന സി​നി​മ​യി​ലാ​ണ് ഗൗ​ത​മി വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​ത്. ത്രി​ല്ല​ർ സി​നി​മ​യാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ്യൂ​സി​ക് ടീ​ച്ച​റു​ടെ വേ​ഷ​ത്തി​ലാ​ണ് ഗൗ​ത​മി അ​ഭി​ന​യി​ക്കു​ന്ന​ത്. ഗൗ​ത​മി അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ല​തി മേ​നോ​ൻ എ​ന്ന സം​ഗീ​താ​ധ്യാ​പി​ക അ​ൽ​സ്ഹൈമേഴ്സ് രോ​ഗി​യാ​ണ്. 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ ന​ടി വ്യ​ത്യ​സ്ത സി​നി​മ​യാ​യി​ട്ടാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ല​തി മേ​നോ​നെ വേ​ഗം ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ മാ​ല​തി മേ​നോ​നെ തി​ക​ഞ്ഞ ആ​വേ​ശ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞെ​ന്നാ​ണ് ഗൗ​ത​മി പ​റ​യു​ന്ന​ത്. ത​ന്‍റെ ജീ​വി​തം ത​ന്നെ പ​രീ​ക്ഷി​ക്കു​ക​യാ​ണ് സി​നി​മ​യി​ലു​ടെ​യെ​ന്ന് ഗൗ​ത​മി പ​റ​യു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച തന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ൽ​സ്ഹൈമേഴ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത്. സി​നി​മ ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

Related posts