കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ രജിസ്ട്രേഷൻ, രജിസ്ട്രേഷന്റ് പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഓൺലൈൻ പ്രയോജനപ്പെടുത്താവുന്നതാണ്.http://www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് സേവനങ്ങൾ ലഭ്യമാണ്.
ഉദ്യോഗാർഥികൾ താമസിക്കുന്ന താലൂക്കിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേ പേര് രജിസ്റ്റർ ചെയ്യാൻ കഴിയൂ. പക്ഷേ ഇതിനായി ഓൺലൈൻ സൗകര്യം ഉപയോഗിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് അറുപത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം പരിശോധനയ്ക്ക് നേരിട്ട് ഹാജരായാൽ മതി.