കൊച്ചി: നഗരത്തില്‍ കഞ്ചാവുമായി ഇന്നലെ പിടിയിലായ നാലുപേരും വിദ്യാര്‍ഥികള്‍. പ്ലസ് ടു കഴിഞ്ഞവരും പ്ലസ് ടു വിദ്യാര്‍ഥികളുമായ ഇവര്‍ കഞ്ചാവ് എത്തിച്ചതാകട്ടെ സേലത്തുനിന്നും ഇടുക്കിയില്‍നിന്നും. 400 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല പുത്തന്ചിറവീട്ടില് നന്ദു (19), ആലപ്പുഴ മേട്ടുംപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ (20) എന്നിരും 150 ഗ്രാം കഞ്ചാവുമായി കുമ്പളങ്ങി താമരപ്പിള്ളി വീട്ടില്‍ അഖിലില്ം (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണു പിടിയിലായത്.
ഇതില്‍ ആദ്യ സംഘത്തെ സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജനും മറ്റു രണ്ടു പേരെ എറണാകുളം നോര്‍ത്ത് എസ്ഐ വിപിന്ദാസുമാണു പിടികൂടിയത്. ആദ്യസംഘം സേലത്തുനിന്നും കഞ്ചാവ് വാങ്ങിയപ്പോള്‍ ഇടുക്കിയില്‍ പിതാവിന്റെ വീട്ടിലെത്തിയപ്പോഴാണു കഞ്ചാവു വാങ്ങിയതെന്നാണു രണ്ടാമത്തെ സംഘം പോലീസിനു നല്കിയ മൊഴി. പിടിയിലായവര്‍ ഉപയോഗത്തിനും വില്‍പ്പനയ്ക്കും വേണ്ടിയാണു കഞ്ചാവ് വാങ്ങിയതെന്നു പോലീസ് വ്യക്തമാക്കി.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കൊച്ചിയില്‍ നടക്കുന്ന മയക്കുമരുന്നു മാഫിയകളെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം. രമേശ്കുമാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സബ്-ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ രഹസ്യ നിരീക്ഷണത്തിലായിരുന്നു പിടിയിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.