മാഹി: പുതുച്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ ഏജന്റുമാരായി മാറിയിരിക്കുകയാണെന്ന് ബിജെപി, പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥൻ പറഞ്ഞു. പള്ളുർ എവിഎസ് ഹാളിൽ മാഹി മേഖല ബിജെപി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കോൺഗ്രസ് ഇല്ലാതായി കഴിഞ്ഞെന്നും 2025 ഓടെ കമ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മാഹി മേഖലാ പ്രസിഡന്റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു.പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ശെൽവം, ദൊരൈ ഗണേശ്, സംസ്ഥാന ജനറൽ സെക്രട്ടറി ശിവൻ, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.സത്യപ്രകാശ്, കണ്ണുർ ജില്ലാ സെക്രട്ടറി അഡ്വ.രക്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.