‘ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും’! ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ നിന്ന് ലഭിച്ച ബില്ല് കണ്ട യുവാവ് ഞെട്ടി; ദക്ഷിണാഫ്രിക്കന്‍ സ്വദേശി തന്റെ അനുഭവം വ്യക്തമാക്കുന്നതിങ്ങനെ

620x349ദീര്‍ഘദൂര യാത്രകളിലും മറ്റും ഒരു വ്യക്തിയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വരിക ശൗചാലയമാണ്. പുറത്തുപോയാല്‍ കാശ് കൊടുക്കാതെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇടങ്ങള്‍ കുറവാണ്. അതല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്ന ഹോട്ടലിലോ മറ്റോ വച്ച് കാര്യം സാധിക്കണം. ഇനി പൈസ മുടക്കണം എന്നാണെങ്കില്‍  ചുരുങ്ങിയത് അഞ്ചോ പത്തോ കൊണ്ട് കാര്യം നടത്തുകയും ചെയ്യും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ റാസ ഖാന് പറയാനുള്ളത് അല്‍പം ചെലവ് കൂടിയ കഥയാണ്. സുഹൃത്തും റാസയും ഒരു റസ്റ്റോറന്റില്‍ കയറി. മൂത്രമൊഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കിട്ടിയ 190 രൂപയുടെ ബില്ലാണ് കഥയിലെ താരം. ബില്ല് ഭക്ഷണത്തിന്റേത് അല്ല എന്നതാണ് ഇതിലെ അതിശയിപ്പിക്കുന്ന വസ്തുത. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ഫുഡ്  റസ്റ്റോറന്റിലെ ടോയ്ലറ്റ് ഉപയോഗിച്ചതിനുള്ള ചാര്‍ജാണ് 190 രൂപ.

toilet-1-800x493

ഈ അനുഭവം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും’. റാസയും സുഹൃത്തും ജോളി ഗ്രബര്‍ എന്ന പേരിലുള്ള ഈ റസ്റ്റോറന്റിലെ ടോയ്ലറ്റ് ഉപയോഗിച്ചതിന് 40 റാന്റ് (190രൂപ)യുടെ ബില്ലാണ് ഇവര്‍ക്കു ലഭിച്ചത്. ബീച്ചില്‍ നിന്നും കൂട്ടം കൂട്ടമായി ആളുകള്‍ റസ്റ്റോറന്റിലെത്തി ടോയ്ലറ്റ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് കടയുടമ ജുനൈദ് പറയുന്നത്. തന്റെ കസ്റ്റമേഴ്സിന് സൗജന്യമായി ടോയ്ലറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ടോയ്ലറ്റ് ജോളി ഗ്രബറിലെ ഉപയോക്താക്കള്‍ക്കു മാത്രമാണത്രേ. കൂടാതെ ഡ്രിംങ്ക്‌സ് മാത്രം വാങ്ങുന്നവര്‍ക്കും ടോയ്ലറ്റ് ഉപയോഗിക്കാനാവില്ല. അനുമതിയില്ലാതെ ഈ ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്’ എന്നും ഈ റസ്റ്റോറന്റിന്റെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. എന്തായാലും ഇദ്ദേഹത്തിനുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

Related posts