കണ്ണൂർ: പയ്യന്നൂരിന് സമീപം പാലക്കോട് ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കൻപാറയിൽ ചൂരക്കാട് ബിജു (34) ആണ് മരിച്ചത്. സിപിഎം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു.
വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കണ്ണൂരിൽ ശനിയാഴ്ച ബിജെപി ഹർത്താൽ
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.