ലോകമെമ്പാടും കാമ്പ്യൂട്ടറുകള്‍ക്ക് നേരെ വൈറസ് ആക്രമണം, ആശുപത്രികളിലെ ഓപ്പറേഷനുകള്‍ മാറ്റിവച്ചു, ബാങ്കുകളും ടെലികോം കമ്പനികളും നിശ്ചലമായി, സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടവിധം ഇങ്ങനെ

Cyber Attack Crimeലോകമെമ്പാടുമുള്ള 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ “റാന്‍സംവെയര്‍’ ആക്രമണം. ഇന്‍റര്‍നെറ്റിലൂടെ കമ്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടുന്ന റാന്‍സംവെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍(ഡാറ്റ) തിരികെ കിട്ടണമെങ്കില്‍ മോചനദ്രവ്യമായി 300 ഡോളര്‍ നല്‍കണമെന്നാണ് ആവശ്യം. പണം നേരിട്ടു നല്‍കുന്നത് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുമെന്നതിനാല്‍ മോചനദ്രവ്യം ബിറ്റ്‌കോയിനായാണ് ആവശ്യപ്പെടുന്നത്.

യുകെ, യുഎസ്, ചൈന, റഷ്യ, സ്‌പെയിന്‍ ഇറ്റലി, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് റാന്‍സംവെയര്‍ ആക്രമണം. സ്‌പെയിനിലെ ടെലികോം ഭീമനായ ടെലിഫോണിക്ക, ഐബെര്‍ഡ്രോല, ഗ്യാസ് നാച്യുറല്‍, ഡെലിവറി ഏജന്‍സി ഫെഡ് എക്‌സ്, റഷ്യയിലെ ടെലികോം ഭീമന്‍ മെഗാഫോണ്‍ എന്നീ കമ്പനികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ആക്രമണങ്ങളില്‍ നല്ലൊരു പങ്കും വാണെ്രെക റാന്‍സംവെയര്‍ ഉപയോഗിച്ചുള്ളതാണെന്ന് അവാസ്റ്റ് കണ്ടെത്തിയിട്ടുണ്ട്.

യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചതെന്ന് കരുതുന്ന ടൂള്‍ ഉപയോഗിച്ചാണ് ആക്രമണം. കഴിഞ്ഞ ഏപ്രിലില്‍ “ദി ഷാഡോ ബ്രോക്കേഴ്‌സ്’ എന്ന ഹാക്കേഴ്‌സ് ഈ ടൂള്‍സ് തങ്ങള്‍ തട്ടിയെടുത്തുവെന്ന അവകാശവാദവുമായി ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റ് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാച്ച് പുറത്തിറക്കിയിരുന്നെങ്കിലും ഭൂരിഭാഗം കന്പ്യൂട്ടറുകളിലും ഇത് അപഡേറ്റ് ചെയ്തിരുന്നില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും മാല്‍വെയറുകള്‍ പ്രധാനമായും ഇമെയിലുകളില്‍ എത്തുന്നത്. ലോട്ടറി അടിച്ചു, ബാങ്ക് ലോണ്‍ പാസായി, ക്രെഡിറ്റ് കാര്‍ഡിനായി ക്ലിക്ക് ചെയ്യുക, ഓഫറുകള്‍ക്കായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക തുടങ്ങിയ വിഷയങ്ങളായിരിക്കും ഇത്തരം മെയിലുകളില്‍ അടങ്ങിയിരിക്കുക. ജിമെയിലില്‍ സാധാരണായി ഇത്തരം മെയിലുകള്‍ സ്പാം എന്ന വിഭാഗത്തിലേക്കാണ് പോകുക.

പോപ് അപ്പുകളെ സൂക്ഷിക്കുക

ചില വെബ്‌സൈറ്റുകളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ചില വിന്‍ഡോകള്‍ കാണാം. ഇവയെ പോപ് അപ് വിന്‍ഡോകള്‍ എന്നാണ് വിളിക്കുക. ആരേയും ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരങ്ങളുമായിരിക്കും ഇതില്‍ കാണുക. ഇത്തരം പോപ് അപ് വിന്‍ഡോകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. മിക്ക പോപ് അപ് വിന്‍ഡോകളിലും കംപ്യൂട്ടറിനെ ബാധിക്കുന്ന മാല്‍വെയറുകള്‍ ഉണ്ടായിരിക്കും.

ആന്‍റി വൈറസ്

ഇന്‍ര്‍നെറ്റ് കണക്ഷനുള്ള എല്ലാ കംപ്യൂട്ടറിലും ശക്തമായിട്ടുള്ള ആന്‍റി വൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കണം. അവ കൃത്യമായി അപഡേറ്റ് ചെയ്തുവേണം ഉപയോഗിക്കാന്‍. ഫ്രീയായി ലഭിക്കുന്ന ആന്‍റി വൈറസുകളെക്കാള്‍ സുരക്ഷിതത്വം കൂടുതല്‍ നല്‍കുന്നത് പണം നല്‍കി ഉപയോഗിക്കുന്ന ആന്‍റി വൈറസുകളാണ്.

Related posts