ഫുട്‌ബോള്‍ കോച്ചില്‍നിന്ന് വിഘടനവാദിയിലേക്ക്! ആ നീലക്കുപ്പായക്കാരി എന്തിനതു ചെയ്തു? രാജ്യത്തെ ഞെട്ടിച്ച ചിത്രത്തിന് പിന്നില്‍ സംഭവിച്ചതിത്

57720-cvlhsddufc-1494297931ഏപ്രില്‍ മാസത്തിലെ ഒരു ചൂടുള്ള ഒരു ഉച്ചനേരം. ഏതാനും ദിവസത്തെ മഴച്ചാറലിന് ശേഷം സൂര്യന്‍ വെളിച്ചത്ത് വന്ന ദിവസം. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റിലെ ഗ്രൗണ്ടില്‍ കാഷ്മീരിലെ വനിതാ ഫുട്‌ബോള്‍ ടീംമംഗങ്ങളായ പെണ്‍കുട്ടികള്‍ പരിശീലനത്തിലാണ്. 21 കാരിയായ കോച്ച് അഫ്ഷാന്‍ ആഷിഖിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം. കാഷ്മീരില്‍നിന്നു മികച്ച വനിതാതാരങ്ങളെ വാര്‍ത്തെടുക്കണം. ഒപ്പം ഒരിക്കല്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കണം. ഇതൊക്കെ സ്വപ്‌നം കാണുന്ന പെണ്‍കുട്ടിയാണ് അഫ്ഷാന്‍. സംഘര്‍ഷം സമാധാനം ഇല്ലാതാക്കുന്ന ഒരു നാട്ടില്‍ പഠനവും കായികതാല്‍പര്യവും ഒരുമിച്ചുകൊണ്ടുപോകുന്ന അഫ്ഷാന് ആരാധകരേറെയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ചിത്രം അഫ്ഷാന്റെ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏപ്രില്‍ 24 നു ശ്രീനഗര്‍ തെരുവിലുണ്ടായ പ്രക്ഷോഭത്തിനിടെ സുരക്ഷാഭടന്‍മാര്‍ക്കുനേരെ കല്ലെറിയുന്ന അഫ്ഷാന്‍. നീല സല്‍വാര്‍ കമ്മീസില്‍ ദുപ്പട്ടകൊണ്ടു മുഖം പാതി മൂടി കല്ലുവലിച്ചെറിയുന്ന ചിത്രം പകര്‍ത്തിയതു റോയിട്ടര്‍ ഫൊട്ടോഗ്രാഫര്‍. അക്രമം പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും സമാധാനത്തിലൂടെയേ മുന്നോട്ടുപോകാനാകൂ എന്നും ഉറച്ചുവിശ്വസിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം അക്രമത്തിനെതിരെ സംസാരിക്കുകയും ചെയ്തിരുന്ന യുവതി തന്നെയാണോ തെരുവില്‍നിന്നു കല്ല് വലിച്ചെറിയുന്നത്. അഫ്ഷാനെ അറിയുന്ന ആര്‍ക്കും വിശ്വസിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്നവരെ വിലക്കുന്നയാളായിരുന്നു അഫ്ഷാന്‍. എന്താണ് അഫ്ഷാനെ ഇതിന് പ്രേരിപ്പിച്ചതെന്നായിരുന്നു പിന്നീട് എല്ലാവരുടെയും ചിന്ത.

etuvbsgdwh-1494257868

സമൂഹമാധ്യമങ്ങളിലും ചര്‍ച്ച ചൂടുപിടിച്ചതോടെ അഫ്ഷാന്‍ തന്നെ കാര്യം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി. സൗന്ദര്യത്തിന്റെ താഴ്‌വരയില്‍ പടര്‍ന്നുപിടിക്കുന്ന അസ്വസ്ഥതയും നിരാശയും വെളിവാക്കുന്നവയായിരുന്നു അഫ്ഷാന്റെ വാക്കുകള്‍. സാധാരണക്കാര്‍പോലും സുരക്ഷാസൈന്യത്തെ വെറുക്കാനുള്ള കാരണവും ആ വാക്കുകളില്‍ നിന്ന് വ്യക്തമായി. സംഭവിച്ചതിതാണ്. ഉച്ചകഴിഞ്ഞ് രണ്ടരയാകുന്നു. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നുള്ള പതിനഞ്ചോളം പെണ്‍കുട്ടികള്‍ക്കൊപ്പം അഫ്ഷാന്‍ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററിലെ പരിശീലന ഗ്രൗണ്ടിലേക്കു വരുന്നു. 15 മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളു. പെട്ടെന്നാണ് എക്‌സ്‌ചേഞ്ച് റോഡില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ആരാണതിന്റെ പിന്നെലെന്നോ ആര്‍ക്കെതിരെയാണു സംഘഷമെന്നോ അഫ്ഷാനറിയില്ല. പ്രതാപ് പാര്‍ക്കിലൂടെ വേഗം പരിശീലന ഗ്രൗണ്ടിലേക്കു കയറാന്‍ തീരുമാനിച്ചു അഫ്ഷാന്‍. അപ്പോഴേക്കും പോലീസ് കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചിരുന്നു. പ്രക്ഷോഭകര്‍ ചെറുപ്പക്കാരാണ്. പലരും സ്‌കൂള്‍യൂണിഫോം ധരിച്ചവര്‍. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരന്‍ അഫ്ഷാന്റെ സംഘത്തിനുനേരെ കയര്‍ക്കാന്‍ തുടങ്ങി. പ്രകോപനമൊന്നുമില്ലാതെ കൂട്ടത്തിലുണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയെ പോലീസ് അടിച്ചു. അഫ്ഷാന്‍ എതിര്‍ത്തു. പോലീസുകാരന്റെ വാശി കൂടി. അയാള്‍ അഫ്ഷാനു നേരെ തിരിഞ്ഞു. ഞങ്ങള്‍ വനിതകളായിരിക്കാം. പക്ഷേ ദുര്‍ബലരല്ല: അഫാഷാന്‍ പോലീസുകാരോടു പറഞ്ഞു. കയര്‍ക്കാനും മര്‍ദിക്കാനും മുന്നില്‍നിന്നത് കാഷ്മീരില്‍നിന്നുതന്നെയുള്ള മുസ്ലിം വിഭാഗത്തില്‍പെട്ട ഒരു പോലീസുകാരനാണെന്നത് അഫ്ഷാനെ വല്ലാതെ വേദനിപ്പിച്ചു.

kkrrvuqauv-1494257781

കല്ലെറിയുന്നവരോടൊപ്പം കൂടി പോലീസിനെതിരെ തിരിഞ്ഞു അഫ്ഷാന്റെ സംഘത്തിലുള്ള പെണ്‍കുട്ടികള്‍. അവര്‍ക്കതല്ലാതെ മറ്റു മര്‍ഗമൊന്നുമുണ്ടായിരുന്നില്ല. സംഘത്തിലുള്ള ചിലരൊക്കെ കല്ലെറിഞ്ഞവരെ പിന്തിരിപ്പിക്കാന്‍ നോക്കി. ആഫ്ഷാന്റെ മുമ്പില്‍ രണ്ടു വഴിമാത്രം. ഭീരുവെന്ന ലേബലുമായി സംഘര്‍ഷസ്ഥലത്തുനിന്നു തിരിച്ചുപോകുക. അല്ലെങ്കില്‍ അനീതിക്കെതിരെ കയ്യുയര്‍ത്തുക. യുണിഫോമിലുള്ള നിങ്ങളെ തിരിച്ചുതല്ലാന്‍ ഞങ്ങള്‍ക്കു കഴിയില്ല. പക്ഷേ ഞങ്ങള്‍ നിസ്സഹായരല്ല. എന്തു ചെയ്യാന്‍ കഴിയുമെന്നു കാണിച്ചുതരാം…തെരുവിലേക്കു വരൂ. ആക്രോശിച്ചുകൊണ്ട് അഫ്ഷാന്‍ നിരത്തില്‍കിടന്ന കല്ലെടുത്ത് പോലീസുകാര്‍ക്കുനേരെ വലിച്ചെറിഞ്ഞു. പേടിക്കാതെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമാണു കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അഫ്ഷാന്‍ പറയുന്നു. എല്ലാവരും ആശങ്കയുടെ പിടിയിലാണ്. ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാം. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും പതിവ്. നിവൃത്തിയില്ലാതെ പോലീസുകാര്‍ക്കുനേരെ കല്ലെറിയേണ്ടിവന്നെങ്കിലും കശ്മീരിലെ വിഘടനവാദികള്‍ക്ക് എതിരാണ് എന്നും അഫ്ഷാന്‍. കല്ലെറിയാന്‍ കൊച്ചുകുട്ടികളെപ്പോലും പ്രേരിപ്പിക്കുന്നതിലൂടെ പലരും യുവതലമുറയെപ്പോലും വഴിതെറ്റിക്കുകയാണ്. കുട്ടികളെക്കൂടി തെരുവിലറിക്കി അവരുടെ ഭാവി കൂടി നശിപ്പിക്കുന്നു. ഏപ്രില്‍ 24 നു കല്ലെറിയല്‍ സംഭവത്തില്‍ യാദൃശ്ഛികമായി ഉള്‍പ്പെട്ടെങ്കിലും കല്ലേറുകള്‍ ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിനുമാത്രമേ കാഷ്മീരിനെ രക്ഷിക്കാനാവൂ. പാക്കിസ്ഥാനു ജനങ്ങളെയല്ല വേണ്ടത്. അവര്‍ക്കു കാഷ്മീര്‍ മാത്രം മതി. അഫ്ഷാന്‍ പറയുന്നു.

Related posts