പ്രണയം എന്നത് ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്. ഇവൻ മേഘരുപനിലൂടെ മലയാളത്തിലേക്ക് എത്തിയ അനുമോൾക്ക് ഒരാളോട് തോന്നിയ പ്രണയമാണ് ഇപ്പോഴത്തെ ചർച്ച. അനുമോൾ തന്നെയാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത്.
സ്കൂൾ കാലഘട്ടം മുതലേ വായനോട് താല്പര്യം പുലർത്തിയിരുന്നു. എഴുത്തുകാരോട് എനിക്ക് ചെറുപ്പം മുതൽ ആരാധനയായിരുന്നു. എല്ലാ കലാ ആവിഷ്കാരങ്ങൾക്കും സൃഷ്ടിയുടെ അംശം ഉണ്ടെങ്കിലും എഴുത്തുകാരോട് തോന്നിയ ഇഷ്ടം മറ്റാരോടും തോന്നിയിട്ടില്ല. ആ ഇഷ്ടത്തിന് മറ്റുള്ളവരോടുള്ളതിനേക്കാൾ ആഴമുണ്ട്്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയാണ് അനുമോളുടെ പ്രിയപ്പെട്ട നോവൽ. ഒ.ചന്തുമേനോൻ രചിച്ച ഇന്ദുലേഖയിലെ ഇന്ദുലേഖയാണ് ആദ്യമായി ആരാധന തോന്നിയ പെണ്‍ജീവിതം.
സൗന്ദര്യം കൊണ്ട് മാത്രമല്ല ഈ ആരാധന. ഇന്ദുലേഖ കാട്ടിത്തരുന്നത് സ്ത്രീയുടെ വ്യക്തിത്വം എത്ര പ്രധാനമാണെന്നതാണ്. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തന്നെ ചെറുപ്പത്തിൽ പ്രചോദിപ്പിച്ച കഥാപാത്രാണ് ഇന്ദുലേഖ. ഏറെ പ്രിയപ്പെട്ട നോവലായ ഇന്ദുലേഖയിലെ നായകനായ മാധവനോടാണ് പ്രണയം തോന്നിയത്. നോവൽ വായിച്ച് വായിച്ച് ആ കഥാപാത്രത്തോട് പ്രണയം തോന്നുകയായിന്നു-അനുമോൾ പറയുന്നു.