ഫരീദാബാദിലെ ഒരു സർക്കാർ സ്കൂളിൽ കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ പാന്പ്! അധ്യാപകർ നടത്തിയ പരിശോധനയിലാണ് പാന്പിനെ കണ്ടെത്തിയത്. ഉടൻതന്നെ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് അറിയിച്ചു. എന്നാൽ, ചില കുട്ടികൾ ഇത് കഴിച്ചുതുടങ്ങിയിരുന്നു.
പാന്പ് വാർത്ത അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ഇവരിൽ ചിലരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. സ്കൂളിൽനിന്നു ലഭിക്കുന്ന ഭക്ഷണത്തിന് ദുർഗന്ധമുണ്ടെന്നും എന്നാൽ, ഇതാദ്യമായാണ് പാന്പിനെ കിട്ടിയതെന്നും ഇവിടെ പഠിക്കുന്ന കുട്ടികൾ പറയുന്നു.