വി​ല 1.63 ല​ക്ഷം! കുന്നും മലയും താണ്ടാൻ ഹിമാലയൻ

ഓട്ടോസ്പോട്ട്/ഐബി

himalayan

ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം അടുത്തകാലത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​യ്ക്കു പ​റ്റി​യ ഒ​രു കൂ​ട്ടു​കൂ​ടി​യു​ണ്ടെ​ങ്കി​ലോ‍? ആ ​യാ​ത്ര മ​നോ​ഹ​ര​മാ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. അ​ത്ത​രം ദീ​ർ​ഘ​ദൂ​ര-​സാ​ഹ​സി​ക യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് അ​വ​ത​രി​പ്പി​ച്ച ഓ​ഫ്റോ​ഡ് വാ​ഹ​ന​മാ​ണ് ഹി​മാ​ല​യ​ൻ. ബു​ള്ള​റ്റു​ക​ൾ ഇ​ന്ത്യ​ൻ നി​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ മു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന ഡി​സൈ​നി​നു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇ​പ്പോ​ഴും വ​ലിയ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. എ​ൻ​ഫീ​ൽ​ഡി​ന്‍റെ ബെ​സ്റ്റ് സെ​ല്ലിം​ഗ് മോ​ഡ​ലാ​യ ക്ലാ​സി​ക് 350 പ​ഴ​യ​കാ​ല ബു​ള്ള​റ്റു​ക​ളു​ടെ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ്. അ​തി​നു മാ​റ്റം​വ​രു​ത്തി ത​ണ്ട​ർ​ബേ​ഡ് വ​ന്നെ​ങ്കി​ലും ബു​ള്ള​റ്റ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ​ത്ത​ന്നെ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു. ബു​ള്ള​റ്റ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്നു മാ​റ്റി​യാ​ണ് ഹി​മാ​ല​യ​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ഹ​സി​ക യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഹി​മാ​ല​യ​ന്‍റെ പി​റ​വി. യാ​ത്ര​ക​ൾ കൂ​ടെ​പ്പി​റ​പ്പായ​വ​ർ​ക്ക് ഒ​പ്പം കൂ​ട്ടാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സു​ഹൃ​ത്തെ​ന്ന് ഹി​മാ​ല​യ​നെ വി​ശേ​ഷി​പ്പി​ക്കാം.

കാ​ഴ്ച​യി​ൽ

ഇ​തു​വ​രെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് പു​റ​ത്തി​റ​ക്കി​യ മോ​ഡ​ലു​ക​ളു​മാ​യി യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​തെ​യാ​ണ് “ഹി​മാ​ല​യ’​ന്‍റെ പി​റ​വി​യെ​ന്ന് നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്ന​ല്ലോ. സാ​ഹ​സി​ക​ യാ​ത്ര​ക​ൾ​ക്ക് കു​ന്നും മ​ല​യും താ​ണ്ടാ​നു​ത​കു​ന്ന രീ​തി​യി​ൽ​ത്ത​ന്നെ​യാ​ണ് ഹി​മാ​ല​യ​ന്‍റെ രൂ​പ​ഘ​ട​ന. 21 ഇ​ഞ്ച് മു​ൻ ട​യ​ർ, ഉ​യ​ർ​ന്ന ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് (220 എം​എം), എ​ൻ​ജി​ന് പ്ര​ത്യേ​ക സു​ര​ക്ഷാ​ക​വ​ചം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​രു ഓ​ഫ് റോ​ഡ് ബൈ​ക്കി​ന്‍റെ എ​ല്ലാ എ​ടു​പ്പും വാ​ഹ​ന​ത്തി​നു ന​ല്കു​ന്നു​ണ്ട്. ചു​രു​ക്ക​ത്തി​ൽ, സിം​പി​ൾ ഡി​സൈ​ൻ എ​ന്നു പ​റ​യാം.

ചെ​റി​യ വി​ൻ​ഡ് സ്ക്രീ​നി​നൊ​പ്പ​മാ​ണ് റൗ​ണ്ട് ഹെ​ഡ്‌​ലൈ‌​റ്റ് മു​ന്നി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഹെ​ഡ്‌​ലൈ‌​റ്റി​ൽ എ​ൽ​ഇ​ഡി ഇ​ല്ലെ​ങ്കി​ലും ബ്രേ​ക്ക് ലൈ​റ്റി​ന് എ​ൽ​ഇ​ഡി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ടാ​ങ്ക് ക​പ്പാ​സി​റ്റി 14 ലി​റ്റ​ർ. ഫു​ൾ ടാ​ങ്ക് പെ​ട്രോ​ൾ അ​ടി​ച്ചാ​ൽ 400-450 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാം. ഭൂ​പ്ര​ദേ​ശ​വും ഡ്രൈ​വിം​ഗ് രീ​തി​യും അ​നു​സ​രി​ച്ചാ​യി​രിക്കും മൈ​ലേ​ജെ​ന്നു മാ​ത്രം.

അ​ന​ലോ​ഗ് ഡ​യ​ലു​ക​ൾ നി​റ​ഞ്ഞ​താ​ണ് ഇ​ൻ​ട്രു​മെ​ന്‍റ് പാ​ന​ൽ. വ​ലി​യ മീ​റ്റ​റി​ൽ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ എ​ത്ര കി​ലോ​മീ​റ്റ​റെ​ന്നും എ​ത്ര മൈ​ൽ എ​ന്നും സൂ​ചി​പ്പി​ക്കു​ന്ന ര​ണ്ടു സൂ​ചി​ക​ക​ളാ​ണു​ള്ള​ത്. ഒ​പ്പം ഒ​രു ചെ​റി​യ എ​ൽ​ഇ​ഡി സ്ക്രീ​നു​മു​ണ്ട്. ഇ​തി​ൽ ഗി​യ​ർ ഇ​ൻ​ഡി​ക്കേ​റ്റ​ർ, ര​ണ്ട് ട്രി​പ്പ് മീ​റ്റ​റു​ക​ൾ, ഓ​ഡോ​മീ​റ്റ​ർ, താ​പ​നി​ല, ക്ലോ​ക്ക്, ശ​രാ​ശ​രി വേ​ഗം, സ​ർ​വീ​സ് ഇ​ൻ​ഡി​ക്കേ​റ്റ​ർ, സൈ​ഡ് സ്റ്റാ​ൻ​ഡ് ഇ​ൻ​ഡി​ക്കേ​റ്റ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
ആ​ർ​പി​എം സൂ​ചി​പ്പി​ക്കാ​ൻ ടാ​ക്കോ​മീ​റ്റ​റും ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വ് സൂ​ചി​പ്പി​ക്കാ​നു​ള്ള മീ​റ്റ​റും വെ​വ്വേ​റെ ഡ​യ​ലു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇ​തി​നൊ​പ്പം വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​വും പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ക​ട​നം

411 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ​യ​ർ കൂ​ൾ​ഡ് എ​ൻ​ജി​നാ​ണ് ഹി​മാ​ല​യ​ന്‍റെ ക​രു​ത്ത്. ഇ​ത് 24.5 ബി​എ​ച്ച്പി ക​രു​ത്തി​ൽ 32 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇ​ല​ക്‌​ട്രി​ക് സ്റ്റാ​ർ​ട്ട് മാ​ത്ര​മേ വാ​ഹ​ത്തി​ന് ന​ല്കി​യി​ട്ടു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ കി​ക്ക​റി​ല്ല. മ​റ്റു മോ​ഡ​ലു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്പോ​ഴു​ള്ള​തു​പോ​ലു​ള്ള ശ​ബ്ദ​വും ഹി​മാ​ല​യ​നി​ല്ല. സു​ഗ​മ​മാ​യ ഗി​യ​ർ ഷി​ഫ്റ്റിം​ഗ് ആ​യ​തി​നാ​ൽ മി​ക​ച്ച ഡ്രൈ​വിം​ഗ് അ​നു​ഭ​വം ന​ല്കു​ന്നു​ണ്ട്.

യാ​ത്ര

സാ​ഹ​സി​ക​യാ​ത്ര​ക​ൾ​ക്ക് യോ​ജി​ക്കും​വി​ധ​മാ​ണ് സീ​റ്റി​ന്‍റെ ഘ​ട​ന. കു​റ​ഞ്ഞ ടേ​ണിം​ഗ് റേ​ഡി​യ​സ് ആ​യ​തി​നാ​ൽ അ​നാ​യാ​സം വാ​ഹ​നം തി​രി​ക്കാ​നും ക​ഴി​യും. മ​റ്റു എ​ൻ​ഫീ​ൽ​ഡ് മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ഹി​മാ​ല​യ​നു ഭാ​ര​വും കു​റ​വാ​ണ്, 182 കി​ലോ​ഗ്രാം.

ബം​ബു​ക​ളും കു​ഴി​ക​ളു​മു​ള്ള റോ​ഡു​ക​ളി​ൽ അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ംവി​ധ​മാ​ണ് സ​സ്പെ​ൻ​ഷ​ൻ. പി​ന്നി​ൽ ഇ​താ​ദ്യ​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ണോ ഷോ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ഫീ​ൽ​ഡി​ന്‍റെ​ത​ന്നെ യു​കെ ക​ന്പ​നി​യാ​യ ഹാ​രി​സ് പെ​ർ​ഫോ​മ​ൻ​സാ​ണ് ഹി​മാ​ല​യ​ന്‍റെ ചേ​സി​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഫീ​ൽ​ഡ് ഇ​തു​വ​രെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​തി​ൽ മി​ക​ച്ച ചേ​സി​സു​ക​ളി​ൽ ഒ​ന്നാ​ണ് ഹി​മാ​ല​യ​ന്‍റേ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ബ്രേ​ക്ക്

മു​ന്നി​ലും പി​ന്നി​ലും ഡി​സ്ക് ബ്രേ​ക്കു​ക​ളാ​ണ് ഹി​മാ​ല​യ​ന്. മു​ന്നി​ൽ 300 എം​എം ഡി​സ്്കും പി​ന്നി​ൽ 240 എം​എം ഡി​സ്കു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

ല​ഗേ​ജ് വ​യ്ക്കാ​ൻ നി​ര​വ​ധി പോ​യി​ന്‍റു​ക​ൾ ഹി​മാ​ല​യ​ൻ ന​ല്കു​ന്നു​ണ്ട്. ടെ​യി​ൽ ലാം​പി​നു മു​ക​ളി​ൽ ല​ഗേ​ജ് കാ​രി​യ​റുണ്ട്. മു​ന്നി​ലെ സ​ബ് ഫ്രെ​യി​മു​ക​ളും ഇ​ന്ധ​ന​ടാ​ങ്കി​ന്‍റെ വ​ശ​ങ്ങ​ളു​മെ​ല്ലാം ല​ഗേ​ജ് വ​യ്ക്കാ​വു​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്കി​യ​വ​യാ​ണ്.

വി​ല 1.63 ല​ക്ഷം (എ​ക്സ് ഷോ​റൂം)

ടെ​സ്റ്റ് ഡ്രൈ​വ്
ജ​വീ​ൻ​സ് മോ​ട്ടോ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, കോ​ട്ട​യം
9447056345

Related posts